പൂത്ത കാട്ടിൻ അരുമയാം
നിഴലിനും സുഗന്ധം
Poothakattin Arumayam (Nizhalinum Sugandham)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനലക്ഷ്മി ദേവി
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:10:13.

പൂത്ത കാട്ടിൻ അരുമയാം പുലരിക്കാറ്റേ എന്നെ
പൂക്കൾ കൊണ്ട് കുളിപ്പിക്കാൻ പറഞ്ഞതാര്
കാട്ടുമുല്ല മണം പൂശാൻ പറഞ്ഞതാര് പിന്നെ
പാട്ടു പാടിയുറക്കുവാൻ പറഞ്ഞതാര്
(പൂത്ത കാട്ടിൻ…)

ഇളവെയിലിൻ പൂവൊലിക്കും പുഴക്കരയിൽ പണ്ടു
കളി പറഞ്ഞു നടന്നു നാം ഇതുവഴിയേ (2)
കിലുകിലുങ്ങി ചിരിച്ചില്ലേ മണിപ്പുല്ലെല്ലാം നിന്റെ
കുസൃതി കാട്ടും വിരൽത്തുമ്പ് തൊടുന്ന നേരം
(പൂത്ത കാട്ടിൻ…)

ഇവിടെ ഞാനീ നഗരത്തിൻ കനൽത്തിരക്കിൽ ആകെ
പൊറുതി മുട്ടി വഴിവക്കിൽ തളർന്നു നിൽക്കേ (2)
പഴയ തോഴൻ നീ കുളിർത്ത കരങ്ങളാലെ മെല്ലെ
തഴുകുമെന്ന് കൊതിച്ചല്ലോ തിരിച്ചു വന്നു
(പൂത്ത കാട്ടിൻ…)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts