പ്രവാസികളുടെ പാട്ട്
വലയില്‍ വീണ കിളികള്‍
Pravasikalude Pattu (Valayil Veena Kilikal)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകെ എം ഉദയൻ
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍അനില്‍ പനച്ചൂരാന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:11:27.

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടിന്നും
തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടിന്നും
തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും

വിടുവായൻ തവളകൾ പതിവായി കരയുന്ന നടവരമ്പോർമ്മയിൽ കണ്ടു
എന്റെ ബാല്യം ഞാനറിയാതെ പോന്നു
വെയിലേറ്റു വാടുന്ന ചെറുമികൾ തേടുന്ന തണലും തണുപ്പും ഞാൻ കണ്ടു
എന്റെ ഗ്രാമം ഒരാൽത്തണലിന്നും
എന്റെ ഗ്രാമം ഒരാൽത്തണലിന്നും

പ്രേയസിയാക്കുവാൻ പ്രണയിച്ച പെണ്ണിന്റെ പൂമുഖം ഹൃദയത്തിൽ കണ്ടു
പ്രേയസിയാക്കുവാൻ പ്രണയിച്ച പെണ്ണിന്റെ പൂമുഖം ഹൃദയത്തിൽ കണ്ടു
ഒരു കൂരമ്പ് ഹൃദയത്തിൽ കൊണ്ടു
ഒരു കൂരമ്പ് ഹൃദയത്തിൽ കൊണ്ടു
വിരഹത്തിൻ വേപഥു ഇറ്റിച്ച കണ്ണീരിൽ കുതിരുന്ന കൂടാരം കണ്ടു
വിരഹത്തിന് വേപഥു ഇറ്റിച്ച കണ്ണീരിൽ കുതിരുന്ന കൂടാരം കണ്ടു
രാധ തേടുന്ന കണ്ണൻ ഞാനിന്നും
രാധ തേടുന്ന കണ്ണൻ ഞാനിന്നും

കിളിമര ചില്ലയിൽ കുയിലിന്റെ നാദത്തിൽ മുരളികയായെന്റെ ജന്മം
കിളിമര ചില്ലയിൽ കുയിലിന്റെ നാദത്തിൽ മുരളികയായെന്റെ ജന്മം
മനമുരുകി പാടുന്ന മുഗ്ദ്ധമാം സംഗീതശ്രുതിയായിട്ടൊഴുകും ഞാനെന്നും
മനമുരുകി പാടുന്ന മുഗ്ദ്ധമാം സംഗീതശ്രുതിയായിട്ടൊഴുകും ഞാനെന്നും
ഇടകണ്ണു കടയുമ്പോൾ ഇരുളിഴ പാകുമ്പോൾ പൊരുളിനെ തേടാറുണ്ടെന്നും
ഇടകണ്ണു കടയുമ്പോൾ ഇരുളിഴ പാകുമ്പോൾ പൊരുളിനെ തേടാറുണ്ടെന്നും
അമ്മ പൊരുളാണെന്നറിയാറുണ്ടെന്നും
അമ്മ പൊരുളാണെന്നറിയാറുണ്ടെന്നും

ഒടുവിൽ ഞാനെത്തുമ്പോൾ പൊലിയുന്ന ദീപമായ് എന്നെ ഞാൻ നിന്നിൽ കാണുന്നു
ഒടുവിൽ ഞാനെത്തുമ്പോൾ പൊലിയുന്ന ദീപമായ് എന്നെ ഞാൻ നിന്നിൽ കാണുന്നു
ഇനിയെന്നും ജീവിയ്ക്കുമീ മോഹം
ഇനിയെന്നും ജീവിയ്ക്കുമീ മോഹം
നഗ്നമാം മോതിര വിരലു കാണുമ്പോഴെൻ ഓർമ്മകളെത്താറുണ്ടിന്നും
നഗ്നമാം മോതിര വിരലു കാണുമ്പോഴെൻ ഓർമ്മകളെത്താറുണ്ടിന്നും
തപ്തസ്മൃതികളണെല്ലാമതെന്നും
തപ്തസ്മൃതികളണെല്ലാമതെന്നും

തുഴപോയ തോണിയിൽ തകരുന്ന നെഞ്ചിന്റെ തുടികൊട്ടും പാട്ടായി ഞാനും
തുഴപോയ തോണിയിൽ തകരുന്ന നെഞ്ചിന്റെ തുടികൊട്ടും പാട്ടായി ഞാനും
ഗ്രാമം കരയും ഞാൻ തിരയുമാകുന്നു
ഗ്രാമം കരയും ഞാൻ തിരയുമാകുന്നു
തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts