അമ്പോടു മീനായ്
ഹരി ഗോവിന്ദ ഗോവിന്ദ
Ambodu Meenai (Hari Govinda Govinda)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസതീഷ് വിനോദ്
ഗാനരചനപരമ്പരാഗതം
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2016 05:31:40.
 അവതാര കീര്‍ത്തനം
====================
അമ്പോടു മീനായി വേദങ്ങള്‍ വീണ്ടിടും
അമ്ബുജനാഭനെ കൈതൊഴുന്നേന്‍
ആമയായ് മന്ദരം താങ്ങി നിന്നീടുന്ന
താമര കണ്ണനെ കൈതൊഴുന്നേന്‍

ഇക്ഷിതിയെപ്പണ്ടു പന്നിയായ് വീണ്ടിടും
ലക്ഷ്മീവരനാഥ കൈതൊഴുന്നേന്‍
ഈടെഴും മാനുഷ കേസരിയായിടും
കോടക്കാര്‍വര്‍ണനെ കൈതൊഴുന്നേന്‍

ഉത്തമാനാകിയ വാമന മൂര്‍ത്തിയെ
ഭക്തിയോടെപ്പോഴും കൈതൊഴുന്നേന്‍
ഊക്കോടെ ഭൂപതിമാരെക്കൊലചെയ്ത
ഭാര്‍ഗവരാമനെ കൈതൊഴുന്നേന്‍

എത്രയും വീരനായ് വാഴും ദശരഥ-
പുത്രനെ സന്തതം കൈതൊഴുന്നേന്‍
ഏറെ ബലമുള്ള ശ്രീബലഭദ്രരെ
സ്സര്‍വകാലത്തിലും കൈതൊഴുന്നേന്‍

ഒക്കെയൊടുക്കുവാന്‍ മേലില്‍ പിറക്കുന്ന
ഖട്ഗിയെ തന്നെയും കൈതൊഴുന്നേന്‍
ഓരാതെ ഞാന്‍ ചെയ്ത പാപങ്ങള്‍ നീങ്ങുവാന്‍
നാരായണാ നിന്മെയ്‌ കൈതൊഴുന്നേന്‍

ഔവ്വഴി നിന്‍ കുഴല്‍ ക്കംബോടു ചേരുവാന്‍
ദേവകീനന്ദന കൈതൊഴുന്നേന്‍
അമ്പാടി തന്നില്‍ വളരുന്ന പൈതലേ
ക്കുംബിട്ടു ഞാനിതാ കൈതൊഴുന്നേന്‍

അക്കനമേറും ദുരിതങ്ങള്‍ പോക്കുവാന്‍
പുഷ്കരലോചന കൈതൊഴുന്നേന്‍
നാരായണാ ഗുരുവായൂര്‍ മരുവിടും
കാരുണ്യ വാരിധേ! കൈതൊഴുന്നേന്‍ !!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts