നാളത്തെ പൂക്കണി
ഓര്‍മ്മകളില്‍ മെഹബൂബ്
Nalathe Pookkani (Ormakalil Mehboob)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംലഭ്യമല്ല
ഗാനരചനമെഹബൂബ്‌
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 26 2013 02:46:43.
നാളത്തെ പൂക്കണി കാണണ്ടേ
മലനാടിന്റെ നർത്തനം കാണണ്ടേ
പുലവയും കുരവയും കേൾക്കുമ്പം
കൊച്ചു മാടം തുറക്കണ്ടേ പെണ്ണാളേ
നാളത്തെ പൂക്കണി കാണണ്ടേ...

പൊൻമുകിൽ മാനത്ത് പൂക്കുമ്പം അന്ന്
പുഞ്ചകൾ കൊയ്യുവാൻ പോകണ്ടേ (2)
മാനത്ത് പുഞ്ചകൾ പൂത്തിട്ടും
കതിർ കോർത്തിട്ടും
വെള്ളിമാമലർ പെണ്ണിനെ കണ്ടില്ലാ
നാളത്തെ പൂക്കണി കാണണ്ടേ
മലനാടിന്റെ നർത്തനം കാണണ്ടേ
നാളത്തെ പൂക്കണി കാണണ്ടേ...

നാളത്തെ പൂവുകൾ നാമല്ലേ
കരൾ നീറി പിടയുന്നത് നാമല്ലേ (2)
പൂക്കളും പൊൻവെയിൽ നാളവും
പാട്ടിൻ തേങ്ങലും
വെള്ളിമാമലർ പെണ്ണേ നീ കേട്ടില്ലേ

നാളത്തെ പൂക്കണി കാണണ്ടേ
മലനാടിന്റെ നർത്തനം കാണണ്ടേ
പുലവയും കുരവയും കേൾക്കുമ്പം
കൊച്ചു മാടം തുറക്കണ്ടേ പെണ്ണാളേ
നാളത്തെ പൂക്കണി കാണണ്ടേ...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts