ആറാട്ടിനിറങ്ങുന്ന സംഘമേശാ
എന്റെ രാമന്‍
Aarattinirangunna Sangamesaa (Ente Raman)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംസുരേന്ദ്രൻ നിസരി
ഗാനരചനസുരേന്ദ്രൻ നിസരി
ഗായകര്‍വിനോദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2013 07:01:04.
ആറാട്ടിനിറങ്ങുന്ന സംഘമേശാ നിൻ
കൂടപ്പുഴയിലെ കുഞ്ഞോളമായി ഞാൻ (2)
പൊൻതിടമ്പേറ്റിയ തമ്പുരാനേ നിന്നെ
കണ്കുളിർകണ്ടു ഞാൻ നന്മയിൽ മുങ്ങിടാം (2)

ആറാട്ടിനിറങ്ങുന്ന സംഘമേശാ നിൻ
കൂടപ്പുഴയിലെ കുഞ്ഞോളമായി ഞാൻ

ഇടവമാസത്തിൽ തൃക്കേട്ട നാളിലായ്
അടിയെന്റെ ദക്ഷിണ നമസ്ക്കാരം കൈക്കൊള്ളൂ
ദേവാ സേവ ഞാൻ ചെയ്യ്‌തിടാം
എരിയും മനസ്സിനു ശാന്തിയേകൂ
തിരുശോഭ പൊഴിക്കും തിരുവുടൽ കണ്ടെൻ
മായകൾ നീക്കി മോക്ഷം നൽകിടണേ

ആറാട്ടിനിറങ്ങുന്ന സംഘമേശാ നിൻ
കൂടപ്പുഴയിലെ കുഞ്ഞോളമായി ഞാൻ

മുക്കുടിയ്ക്കായി ഞാൻ സംഘമേശാ നിന്റെ
മുഗ്ദ്ധമാം സന്നിധിയിൽ വേപഥുവാൽ നിൽക്കുമ്പോൾ
ദിവ്യൗഷധമെനിക്കേകുകില്ലേ നവ്യാനുഭവങ്ങൾ നീട്ടുകില്ലേ
മനതാരിലൊരീശൻ പാരിലൊരീശൻ
സങ്കടനാശക സംഘമേശ ശരണം

ആറാട്ടിനിറങ്ങുന്ന സംഘമേശാ നിൻ
കൂടപ്പുഴയിലെ കുഞ്ഞോളമായി ഞാൻ (2)
പൊൻതിടമ്പേറ്റിയ തമ്പുരാനേ നിന്നെ
കണ്കുളിർകണ്ടു ഞാൻ നന്മയിൽ മുങ്ങിടാം (2)

ആറാട്ടിനിറങ്ങുന്ന സംഘമേശാ നിൻ
കൂടപ്പുഴയിലെ കുഞ്ഞോളമായി ഞാൻ  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts