ദൂതർ സൈന്യം മണിയറയിൽ
സ്വര്‍ഗ്ഗരാജ്യം
Doothar Sainyam Maniyarayil (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 02:47:14.

ദൂതർ സൈന്യം മണിയറയിൽ ഒരുങ്ങുന്നു വേഗമായ്
യേശുനാഥൻ ഒത്തു വാനിൽ എത്തുവാൻ
മേലേ കാഹളത്തിൻ നാദമെങ്ങും കേൾപ്പിപ്പാൻ
ആഹാ ശുദ്ധരൊത്തായ് അനന്ത ഗാനം പാടുവാൻ
(ദൂതർ സൈന്യം……)

ഞൊടിയിടയിൽ ലോകമെങ്ങും നടുങ്ങീടും ശക്തമായി
തകർന്നീടുന്നധികാരക്കോട്ടകൾ
ലംബ സ്ഥാനമാന ലാഭമാകെ തീർന്നു പോം
വേഷ ഘോഷ ലാവണ്യങ്ങൾ മാഞ്ഞു പോം
(ദൂതർ സൈന്യം……)

അണിയണിയായ് പറന്നീടും വൃതന്മാരങ്ങുയരത്തിൽ
കഷ്ടതയിൽ നാളു നീങ്ങി ശോഭിപ്പാൻ
പ്രാണപ്രിയനൊപ്പം മോദമോടെ വാണിടാൻ
ലോക നിന്ദ നീക്കി അധികാരം പങ്കിടാൻ
(ദൂതർ സൈന്യം……)

സ്വർഗ്ഗസീയോൻ പുരിയതിൽ ഉയർന്നീടും വാദ്യമേലം
ഭൂവിൽ വർണ്ണീച്ചീടുവാൻ അസാദ്ധ്യമഹോ
ദൈവമക്കൾക്കുള്ളോരവകാശം മാത്രമതേ
നേടിയെടുക്കുന്നോർ ഭാഗ്യമുള്ളോർ നിർണ്ണയം
(ദൂതർ സൈന്യം……) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts