അബ്രഹാമിൻ ദൈവം
സ്വര്‍ഗ്ഗരാജ്യം
Abrahamin Daivam (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 03:44:27.

അബ്രഹാമിൻ ദൈവം എന്നഭയം
ഇസഹാക്കിൻ ദൈവം സങ്കേതം (2)
സ്തുതികളിൻന്മേൽ വാഴുന്നോനേ
അത്ഭുതങ്ങൾ ചെയ്യുന്നോനേ
ആരാദ്ധ്യ നാമമേ അലിവിൻ ഉറവിടമേ
(അബ്രഹാമിൻ ദൈവം….)

പന്മോസ് ദ്വീപിൽ തള്ളപ്പെട്ടാലും
അഗ്നി തന്നിൽ അകപ്പെട്ടാലും
രക്ഷകനായ് ചാരെയെത്തും
തൃക്കരത്താൽ ചേർത്തണയ്ക്കും
സ്വർല്ലോക നാഥനേ ജീവന്റെ മാർഗ്ഗമേ
(അബ്രഹാമിൻ ദൈവം….)

ഭാരം പാരിൽ ഏറിയെന്നാലും
ശാന്തിയില്ലാതലഞ്ഞെന്നാലും
ആനന്ദത്തിൻ ദൂതുമേകി സാന്ത്വനമായ് കൂടെ നിൽക്കും
കാരുണ്യവാരിധേ ആത്മാവിൻ കീർത്തനമേ
(അബ്രഹാമിൻ ദൈവം….)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts