ആത്മ മണവാളൻ
സ്വര്‍ഗ്ഗരാജ്യം
Athma Manavalan (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2012 16:42:52.

ആത്മ മണവാളൻ യേശുമഹാരാജൻ
ആകാശേ വേഗം വരുമേ (2)
സ്വർഗ്ഗീയ നാട്ടിലെ ദൂതർ സഞ്ചയത്താൽ
കാഹളം മുഴക്കീടുമേ (2)
(ആത്മമണവാളൻ…)

വർണ്ണിക്കാനാവാത്ത വിണ്മയ കാന്തിയാൽ
പ്രിയർ തൻ മുഖം കാണുമേ
തങ്കക്കിരീടത്തിൽ മിന്നിത്തിളങ്ങുന്ന
നവരത്നമതുല്യമഹോ (2)
(ആത്മമണവാളൻ…)

സംസാര സാഗരേ കോടാനുകോടിയാം
ഭക്തന്മാർ കാത്തിരിക്കുന്നേ (2)
കോമളരൂപന്റെ പൊൻചിറകടിയിൽ
കൃപയോടെ വസിച്ചീടുവാൻ (2)
(ആത്മമണവാളൻ…)

പൊന്നേശുനാഥനായ് ഹല്ലേലൂയാഗീതം
പാടിയാരാധിച്ചീടുമ്പോൾ (2)
കാരുണ്യനാഥന്റെ മാറാത്തനുഗ്രഹം
മാരി പോൽ ചൊരിഞ്ഞിടുമേ (2)
(ആത്മമണവാളൻ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts