മനസ്സിനെന്തൊരു ചാഞ്ചാട്ടം
നെഞ്ചില്‍ കുളിര്‍പരന്നോളേ
Manassinenthoru Chanchattam (Nenjil Kulirparannole)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീഷ് ഖാന്‍ ,അനീഷ് ഖാന്‍ ,അഷ്‌റഫ് മഞ്ചേരി ,ബാലഭാസ്കര്‍ ,ബേസിൽ ,ഹംസ കുന്നത്തേരി ,കോഴിക്കോട് അബൂബക്കര്‍ ,കെ എ ലത്തീഫ് ,മെക്കാര്‍ട്ടിന്‍ ,ഷൈജു ചന്ദ്രന്‍ ,കെ എം ഉദയൻ
ഗാനരചനഅനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ചിറ്റൂർ ഗോപി ,ഹംസ കുന്നത്തേരി ,ഇബ്രാഹിം പെരുമ്പാവൂര്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷമീന്‍ ,ഷമീര്‍
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 04:52:14.
മനസ്സിനെന്തൊരു ചാഞ്ചാട്ടം കുണുങ്ങി നീയണയും നേരം
കാണുവാനിന്നെന്തൊരു മൊഞ്ച് പുതുക്കപ്പെണ്ണേ
മധുമൊഴി ഒഴുകും ഇശലുകളാണ് കടമിഴിയിണയിൽ കവിതകളാണ്
അറബന മുഴങ്ങണു മണിയറ ഒരുങ്ങണു എന്തൊരു മൊഞ്ചാണ്
(മനസ്സിനെന്തൊരു..)

പനിമതിയൊഴുകണ പാലഴക്
പെണ്ണ് തരിവള കിലുങ്ങണ ചേലാണ്
അഴകൊത്ത പെണ്ണ് മറിമാൻ കണ്ണ്
മനസ്സകമിന്നു പിടയുകയാണ്
ഇടനെഞ്ചിൽ മൊഞ്ചാണു പെണ്ണേ
നിന്റെ മനതാരിൽ എന്തോ ഒന്നുണ്ടേ
(മനസ്സിനെന്തൊരു..)

മധുവിധു കനവു കണ്ടിരിപ്പാണോ
പെണ്ണേ മണിമാരൻ ഖൽബിൽ വന്നിരിപ്പാണോ
കൈ കൊട്ടി പാടും തോഴികളിന്ന്
പട്ടുലിവാസലിൽ കൊഞ്ചുകയാണേ
കളിയല്ല കല്യാണം മോളേ
ഇനി അവനൊപ്പം ആനന്ദം തേനേ
(മനസ്സിനെന്തൊരു..)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts