മായും നിലാവിനോടു്
നെഞ്ചില്‍ കുളിര്‍പരന്നോളേ
Maayum Nilavinodu (Nenjil Kulirparannole)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീഷ് ഖാന്‍ ,അനീഷ് ഖാന്‍ ,അഷ്‌റഫ് മഞ്ചേരി ,ബാലഭാസ്കര്‍ ,ബേസിൽ ,ഹംസ കുന്നത്തേരി ,കോഴിക്കോട് അബൂബക്കര്‍ ,കെ എ ലത്തീഫ് ,മെക്കാര്‍ട്ടിന്‍ ,ഷൈജു ചന്ദ്രന്‍ ,കെ എം ഉദയൻ
ഗാനരചനഅനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ചിറ്റൂർ ഗോപി ,ഹംസ കുന്നത്തേരി ,ഇബ്രാഹിം പെരുമ്പാവൂര്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷമീന്‍ ,ഷമീര്‍
ഗായകര്‍അന്‍വര്‍ സാദത്ത്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 04:53:32.
മായും നിലാവിനോടും മേയുന്ന മാനിനോടും
ചോദിച്ചു വന്ന കാറ്റേ കണ്ടുവോ ഓമലാളേ അറിയില്ലയോ
എങ്ങു പോയ് പൊന്നേ നീയും ഈ ജന്മം നിന്നോടൊത്ത്
കഴിയുവാൻ കൂടും കൂട്ടി ഇന്നു ഞാൻ നിന്നെത്തേടി
വെണ്ണിലാപ്പൂവേ ഓമലേ
(മായും നിലാവിനോടും…)

ഒരു വാക്കു ചൊല്ലുവാനായ് ഓമലേ എൻ മോഹമാണേ
മറുവാക്കു കേൾക്കുവാനും മാനസത്തിൽ തേങ്ങലാണേ
അലകടൽ അലയണ ഖൽബിന്റെ കണ്ണീർത്തിരയിൽ സഖിയാണേ
പറയാതെ പോയതെന്തേ എങ്ങാണു ഇന്നു നീയേ
വിതുമ്പുന്നു ഞാൻ ഓമലേ..
(മായും നിലാവിനോടും…)

ഓതുവാൻ പോയ കാലം ഓടി വന്നീ ഖൽബിലാകെ
മാമ്പഴക്കൊമ്പിലന്നൂഞ്ഞാലു കെട്ടി ആടിയില്ലേ
കളിവഞ്ചി നാമന്നു തുഴഞ്ഞില്ലേ കുടമുല്ലപ്പൂ ഞാൻ തന്നില്ലെ
അറിയാതെ ഓർത്തു പോയി കാണാൻ കൊതിച്ചു പോയ്
വരികില്ലേ നീ ഓമലേ..
(മായും നിലാവിനോടും…) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts