വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | പ്രണവ് ദാസ് |
ഗാനരചന | ജിനേഷ് ,പ്രണവ് ദാസ് ,റഷീദ് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 20 2012 17:36:18.
നീ എന്നിൽ നിന്നകലും നേരം എരിവേനലായ് എൻ ആത്മാവിൽ നിഴലായെന്നും നിന്നോർമ്മകൾ കണ്ണീരിൽ നനയാതെ നിന്നു ഞാൻ ഏകനായ് ഇടനെഞ്ചിൻ താളമായ് ഓർമ്മകൾ സാക്ഷിയായ് മറയും സന്ധ്യയിൽ നോവിൻ സൂര്യനായ് ഇരുളിൻ കോണിൽ നീ എരിയുന്നുവോ (2) ഉണരുന്ന രാവായ് വിരിയുന്ന പൂവായ് നീയെൻ മനസ്സിൽ ഇട കൊള്ളുവാനായ് ഒഴുകുന്ന തിരയായ് അലയുന്ന കാറ്റായ് എന്നും നീയെന്നിൽ അലിയുന്നെൻ ജീവനായ് അകലും വീഥിയിൽ നിന്നെ കാത്തു ഞാൻ മിഴിനീരൊഴുകുന്നിതെൻ മൗനമായ് (2) ഉതിരുന്ന മൊഴിയായ് പൊഴിയുന്ന മഴയായ് നീയെൻ കിനാവിൽ തൂമുത്ത് ചാർത്തി തഴുകുന്ന നോവായ് കുളിരുന്നൊരോർമ്മയായ് എന്നും നീയെന്നിൽ പകരുന്നെൻ ഭാവമായ് | |