ഇല്ല മറഞ്ഞില്ലീയം
പുലർ വെട്ടം (കുട്ടികളുടെ ഗാനങ്ങൾ)
Illa Maranjilleeyam (Pularvettom(Children Songs) )
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവി കെ ശശിധരൻ
ഗാനരചനഎംവി മോഹനൻ
ഗായകര്‍വി കെ ശശിധരൻ ,ക്ലിന്റ് ,പ്രൈസ് ,അരുൺ ജിത്ത് ,ഗോപികൃഷ്ണൻ ,ഭൈരവി ,ദീപ ,ഷിബിത ,ഭാവശ്രീ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 12 2012 05:30:53.

ഇല്ല മറഞ്ഞില്ലീയെം നമ്മുടെ പകലുതെളിക്കും മുത്തച്ഛന്‍
ഇല്ല വിതുമ്പില്ലീ മുത്തച്ഛന്‍ കരളിലിരുന്നു വിളിക്കുമ്പോള്‍
ഇല്ലാവഴികളിലൊരു വഴിവെട്ടി പുലരിയിലേക്ക് നയിക്കുമ്പോള്‍

കതിരുകള്‍ വിളയാന്‍ ചേറില്‍ പതിരായ്
വീണടിയും പാഴ്ജന്മങ്ങള്‍
നമ്മുടെ പഴമുറ അവര്‍ക്കു വയലുകള്‍
അക്ഷരവിത്തും ജീവിതവും
പതിച്ചു നല്‍കി നാടിന്‍ നാള്‍ വഴി
തിരുത്തിയെഴുതിയ മുത്തച്ഛന്‍

ഇല്ല പൊലിഞ്ഞില്ലാ ചൈതന്യം
കര്‍മപഥങ്ങള്‍ തെളിക്കുന്നു
പടുതകള്‍ മാറ്റാന്‍ പടയണികൂട്ടാന്‍
നിനവിലിരുന്നു തെളിക്കുന്നു
വേനല്‍ വറുതിക്കറുതി കുറിക്കും
മഴമണിമുത്തായ്‌ പെയ്യുന്നു.  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts