ദൈവത്തെ
ലോർഡ് ജീസസ്സ്
Daivathe (Lord Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:46.

ആ ...ആ ...

ഉം.......ഉം ....

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ
ദൈവമല്ലേ ജീവിതത്തില്‍ നിന്റെ സര്‍വ്വവും
കുഞ്ഞുനാളില്‍ പഠിച്ചതെല്ലാം മറന്നു പോയോ
വിശ്വാസത്തിന്‍ ദീപമെല്ലാം അണഞ്ഞു പോയോ
പൊന്നു കുഞ്ഞേ ദൈവസ്നേഹം മറന്നീടല്ലേ
ദൈവമല്ലാതാരു നിന്നെ രക്ഷിക്കാനുള്ളൂ
(ദൈവത്തെ മറന്നു )

നിന്റെ കുഞ്ഞിക്കവിളുകളില്‍ മുത്തങ്ങള്‍ നല്‍കി
ആത്മാവിന്റെ വീണ മീട്ടി നിന്നെ തഴുകി (നിന്റെ കുഞ്ഞി )
ആരീരാരം പാടിപ്പാടി നിന്നെ ഉറക്കി
നെഞ്ചുണര്‍ത്തും ചൂടുല്‍കി നിന്നെ വളര്‍ത്തി
ഇത്ര നല്ല ദൈവത്തെ നീ മറന്നുപോയോ
(ദൈവത്തെ മറന്നു )

ലോകസുഖ മോഹമെല്ലാം കടന്നു പോകും
മാനവന്റെ നേട്ടമെല്ലാം തകര്‍ന്നു വീഴും (ലോക )
ദൈവത്തെ നീ ആശ്രയിച്ചാല്‍ രക്ഷ നേടീടും
ഈ ലോകത്തില്‍ ധന്യമാകും നിന്റെ ജീവിതം
ദൈവം നല്‍കും ദിവ്യസ്നേഹം എത്ര സുന്ദരം
(ദൈവത്തെ മറന്നു )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts