എന്റെ ദൈവം സ്വർഗ്ഗ
ആശ്വാസഗീതങ്ങൾ വോ III
Ente Daivam Swarga (Aaswaasa Geethangal Vol III )
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2012 16:32:17.

എന്‍റെ ദൈവം സ്വര്‍ഗ്ഗസിംഹാസനം
തന്നിലെന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നൂ
അപ്പനുമമ്മയും വീടും ധനങ്ങളും
വസ്തുസുഖങ്ങളും കര്‍ത്താവത്രേ
പൈതല്‍പ്രായം മുതല്‍ക്കിന്നേവരെ
എന്നെ പോറ്റിപ്പുലര്‍ത്തിയ ദൈവംമതി
ആരും സഹായമില്ലെല്ലാവരും പാരില്‍
കണ്ടും കാണാതെയും പോകുന്നവര്‍
എന്നാലെനിക്കൊരു സഹായകന്‍
വാനിലുണ്ടെന്നറിഞ്ഞതിലുല്ലാസമേ
പിതാവില്ലാത്തോര്‍ക്കവന്‍ നല്ലൊരുതാതനും
പെറ്റമ്മയെക്കവിഞ്ഞാര്‍ദ്രവാനും
വിധവയ്ക്കു കാന്തനും സാധുവിനപ്പവും
എല്ലാവര്‍ക്കുമെല്ലാമെന്‍ കര്‍ത്താവത്രേ
കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍
കാട്ടിലെ മൃഗങ്ങള്‍ ആറ്റിലെ മത്സ്യങ്ങള്‍
എല്ലാം സര്‍വേശനെ നോക്കീടുന്നൂ
കോടാകോടീ ഗോളമെല്ലാം പടച്ചവന്‍
എല്ലാറ്റിനും വേണ്ടതെല്ലാം നല്‍കീ
സൃഷ്ടികള്‍ക്കൊക്കെയും ആനന്ദകാരണം
ദുഷ്ടന്മാര്‍ക്കേറ്റവും ഭീതീകരം
കല്യാണ ശാലയിലെന്നെവിളിച്ചെന്റെ
സന്താപമൊക്കെയും തീര്‍ത്തീടുംനാള്‍
ശീഘ്രം വരുന്നെന്റെ കാന്തന്‍ വരുന്നെന്നില്‍
ഉല്ലാസമായ്‌ ബഹുകാലം വാഴാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts