കാന്താ താമസമെന്തഹോ
ധ്യാനഗീതങ്ങള്‍ വോ I
Kaanthaa Thaamasamenthaho (Dhyana Geethangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംയുസ്തുസ് യൂസഫ്
ഗാനരചനയുസ്തുസ് യൂസഫ്
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:44.
കാന്താ താമസമെന്തഹോ
വരുവാനേശു
കാന്താ താമസമെന്തഹോ
കാന്താ താമസമെന്തഹോ
വരുവാനേശു
കാന്താ താമസമെന്തഹോ

കാന്താ നിന്‍ വരവിന്നായ്
കാത്തിരുന്നെന്റെ മനം
വെന്തുരുകുന്നു കണ്ണും
മങ്ങുന്നെന്‍ മനുവേലാ
കാന്താ താമസമെന്തഹോ
വരുവാനേശു
കാന്താ താമസമെന്തഹോ

വേഗത്തില്‍ ഞാന്‍ വരുന്നെന്നു
പറഞ്ഞിട്ടെത്ര
വര്‍ഷമതായിരിക്കുന്നു
മേഘങ്ങളില്‍ വരുന്നെന്നു
പറഞ്ഞതോര്‍ത്തു
ദാഹത്തോടെയിരിക്കുന്നു
എകവല്ലഭനാകും
യേശുവേ നിന്റെ നല്ല
ആഗമനം ഞാന്‍ നോക്കി
ആശയോടിരിക്കയാല്‍
കാന്താ താമസമെന്തഹോ
വരുവാനേശു
കാന്താ താമസമെന്തഹോ

ജാതികള്‍ തികവതിനോ
ആയവര്‍ നിന്റെ
പാദത്തെ ചേരുവതിനോ
യൂദന്മാര്‍ കൂടുവതിനോ
താരാനിലവ്
കുടി കൊണ്ട് വാഴുവതിനോ
ഏതു കാരണത്താല്‍ നീ
ഇതുവരെ ഇഹത്തില്‍
വരാതിരിക്കുന്നു
നീതിസൂര്യനാകുന്ന യേശു
കാന്താ താമസമെന്തഹോ
വരുവാനേശു
കാന്താ താമസമെന്തഹോ

എത്രനാള്‍ ഭരിച്ചുകൊള്ളും
ഈശാ നീ ലോകം
എത്രനാള്‍ പറഞ്ഞുകൊള്ളും
അപവാദങ്ങള്‍
ശുദ്ധിമാന്മാരുടെ മേലും
കര്‍ത്താവേ നോക്കിക്കാ കാണ്‍ക
പാര്‍ത്തലത്തിന്‍ ദുരിതം
സാത്താന്റെ ധിക്കാരത്തെ
നീക്കുവാനായി പ്രിയ
കാന്താ താമസമെന്തഹോ
വരുവാനേശു
കാന്താ താമസമെന്തഹോ

ദുഃഖം നീ നോക്കുന്നില്ലയോ
എന്റെ വിലാപ-
ശബ്ദം നീ കേള്‍ക്കുന്നില്ലയോ
തക്കം നോക്കീടുന്നില്ലയോ
പിശാചെന്‍ മനം
വെക്കാം ഹനിപ്പാനായയ്യോ
തൃക്കണ്ണാലെന്നെ നോക്കി
ദുരിതങ്ങളാകെ പൊക്കി
വെക്കം നിന്‍ മണവാട്ടി-
യാക്കിക്കൊള്ളുവാന്‍ പ്രിയ
കാന്താ താമസമെന്തഹോ
വരുവാനേശു
കാന്താ താമസമെന്തഹോ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts