വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | ജി വേണുഗോപാല്‍ |
രാഗം | രാഗമാലിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 02 2012 04:14:59.
ആ..ആ..ആ.ആ ആദിസാരമതി സരസ്വതി അമൃത കലാമയി സച്ചിന്മയി പ്രണവസ്വരൂപിണി നിന്റെ തൃക്കാൽക്കലിൽ പ്രകൃതിയൊർച്ചനാ പുഷ്പം വിശ്വപ്രകൃതിയൊർച്ചനാ പുഷ്പം (ആദിസാരമതി…) ആയിരമിതളുള്ള വേദ സങ്കല്പങ്ങൾ- ക്കാദ്യം മുലപ്പാലൂട്ടി (2) ആതിരാ പൂനിലാ തൊട്ടിലിലാട്ടി അനശ്വര കലകളെ ഉണർത്തി (2) ഉറക്കി മെല്ലെ ഉണർത്തി ഓരോ ശ്രുതിയിലും അവയുടെപൊലിമ വളർത്തി ആദിസാരമതി സരസ്വതി അമൃത കലാമയി സച്ചിന്മയി അമൃത കലാമയി സച്ചിന്മയി ജീവനിൽ നുകരുന്ന ഭാവതരംഗങ്ങൾ- ക്കോരോ സ്വരമുഖം നൽകി ആരിലും തളിരിടും രാഗങ്ങളാക്കി അനുഭവലയസുഖം കലർത്തി (ജീവനിൽ….) അലിഞ്ഞു മെല്ലെ സ്വയമലിഞ്ഞു ഓരോ സ്വരമുതിരുന്നു സുധാവർഷിണിയായ് (ആദിസാരമതി…) | |