തകരുന്ന നെഞ്ചം
ഗുഡ് ഷെപ്പേഡ്
Thakarunna Nenjam (Good Shepherd)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനരാജേഷ് അത്തിക്കയം
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:18:48.

തകരുന്ന നെഞ്ചം തഴുകി തലോടും
യേശുവല്ലോഎന്റെ ദൈവം (2)
ഒഴുകുന്ന കണ്ണീർ കനിവാൽ തുടയ്ക്കും
നാഥനല്ലോ നല്ല ദൈവം
(തകരുന്ന നെഞ്ചം..)

യാചിക്കുമെങ്കിൽ എന്തും കൊടുക്കും
സ്നേഹമല്ലോ എന്റെ ദൈവം (2)
പ്രാർത്ഥന കേൾക്കാൻ കാതോർത്തിരിക്കും
താതനല്ലോ എന്റെ ദൈവം
(തകരുന്ന നെഞ്ചം..)

നല്ലവർക്കായി സ്വർഗ്ഗം കൊടുക്കും
നിത്യനല്ലോ സത്യദൈവം (2)
നന്മയൊരുക്കും നൽ വഴി കാട്ടും
വചനമല്ലോ ഏകദൈവം
(തകരുന്ന നെഞ്ചം..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts