ഈശേ നിന്നെ [സ്ത്രീ]
ദി പാഷൻ
Esho Ninne [F] (The Passion)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഫാദർ ഷാജി തുമ്പെച്ചിറയിൽ
ഗാനരചനഫാദർ ഷാജി തുമ്പെച്ചിറയിൽ
ഗായകര്‍അര്‍ച്ചന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:03:07.

ഈശോയെ നിന്നെ കാണാനായ്
ക്രൂശിന്റെ മാറിൽ ചായുന്നു
ആശ്വാസം നിന്നെത്തേടുമ്പോൾ
ആനന്ദം ഉള്ളിൽ തിങ്ങുന്നു
കണ്ണീരിൽ മുങ്ങിത്താഴുമ്പോൾ
ക്രൂശിൽ ഞാൻ അർത്ഥം കാണുന്നു
(ഈശോയെ നിന്നെ…)

ഞാനെന്നും നിന്നോമൽ കുഞ്ഞല്ലേ
ഞാനെല്ലാം നിന്നോട് ചൊല്ലീല്ലേ
പാപത്തിൽ വീണാലും താണാലും
നീയെന്നെ കൈവിട്ടു പോകല്ലേ
കർത്താവേ വന്നാലും കാരുണ്യം തന്നാലും
കണ്ണീരോടെ തേടുന്നങ്ങേ ഞാൻ
കൈകൾ കൂപ്പി വാഴ്ത്തുന്നങ്ങേ ഞാൻ
(ഈശോയെ നിന്നെ…)


നീയെന്റെ കണ്ണായും കാതായും
അൻപേറും നാവായും മാറേണം
നീയിന്നും എന്നുള്ളിൽ വാഴേണം
ഞാനെന്നും നിന്റേതായ് തീരേണം
എന്തെല്ലാം ചെയ്താലും എവിടെല്ലാം പോയാലും
എന്നാളും നിൻ നാമം പാടും ഞാൻ
എപ്പോഴും നിൻ സ്നേഹം ഓർക്കും ഞാൻ
(ഈശോയെ നിന്നെ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts