ഞാൻ ഏകനല്ല
ജീസസ്സ് മൈ ജീസസ്സ്
Njaan Ekanalla (Jesus My Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ.ജി.പീറ്റർ
ഗാനരചനഫാദർ ജയിംസ് കളപ്പുര ,ബ്രദർ ആനിൽ ,ബേബി ,ഷമീസ് ,ജോൺ അറക്കൽ ,ലിജോ ,സജി ,ജോൺസൺ
ഗായകര്‍കെകെ നിഷാദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2012 05:48:40.

ഞാൻ ഏകനല്ലാ ഞാൻ ഏകനല്ല
എൻ ദൈവം കൂടെയുണ്ടല്ലോ
ഞാനുണരുമ്പോഴും ഞാൻ ഉറങ്ങുമ്പൊഴും
എന്നെ കാക്കുന്ന സർവേശ്വരൻ (2)
(ഞാൻ ഏകനല്ല…)

ഞാൻ ഇരിക്കുമ്പൊഴും ഞാൻ നടക്കുമ്പൊഴും (2)
ഞാൻ ഇടം വലം തിരിയുമ്പൊഴും
ഞാൻ യാത്ര ചെയ്യുമ്പോൾ ഞാൻ വേല ചെയ്യുമ്പോൾ
ആലംബമരുളുന്നവൻ എനിക്കാലംബമരുളുന്നവൻ
(ഞാൻ ഏകനല്ല…)

ഞാൻ കരയുമ്പൊഴും ഞാൻ ദുരിതത്തിലാഴുമ്പൊഴും (2)
ഞാൻ തനിച്ചായി തീരുമ്പൊഴും
വിശക്കുമ്പോൾ മന്നയായ് തിരുമാറിലെന്നും
അവനെനിക്കഭയമേകും എന്നും അവനെനിക്കഭയമേകും
(ഞാൻ ഏകനല്ല…)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts