കർത്താവിൻ സ്നേഹത്തിൻ
നിത്യ സ്നേഹം
Karthaavin Snehathin (Nitya Sneham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ എ അബ്രഹാം
ഗാനരചനകെ എ അബ്രഹാം
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 05:07:31.

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചിടുവാൻ
വൻകൃപയേകീടണേ
ഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാൻ
നൽവരം നൽകീടണേ (2)
ലോകപാപം പിശാചെന്നെ തൊടുകയില്ല
ദുഷ്ടർ ഘോരശത്രു എന്നെ കാണുകയില്ല (2)
അങ്ങേ ചിറകിൻ മറവിലാണു ഞാൻ
എന്റെ വിശ്വാസം വർദ്ധിപ്പിക്കണേ (2)

ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ഠന്മാർ
അന്യരായ് ഇന്നു മന്നിൽ
എന്നാലോ സാധു ഞാൻ സന്നിധേ നിന്നതു
പൊന്നേശു നിൻ കൃപയാൽ
ലോകപാപം പിശാചെന്നെ തൊടുകയില്ല
ദുഷ്ടർ ഘോരശത്രു എന്നെ കാണുകയില്ല (2)
അങ്ങേ ചിറകിൻ മറവിലാണു ഞാൻ
എന്റെ വിശ്വാസം വർദ്ധിപ്പിക്കണേ (2)

നിർത്തിയതാണെന്നെ നിന്നതല്ലാ ഞാൻ
എത്ര സ്തുതിച്ചീടണം
നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാൻ
എത്ര നാൾ കാത്തീടണം
ലോകപാപം പിശാചെന്നെ തൊടുകയില്ല
ദുഷ്ടർ ഘോരശത്രു എന്നെ കാണുകയില്ല (2)
അങ്ങേ ചിറകിൻ മറവിലാണു ഞാൻ
എന്റെ വിശ്വാസം വർദ്ധിപ്പിക്കണേ (2)

ഒന്നിക്കും ഒരു നാൾ സ്വർഗ്ഗ കൂടാരത്തിൽ
വന്ദിക്കും ഞാനന്നാളിൽ
എന്നിനി പ്രിയന്റെ പൊൻമുഖം കാണും ഞാൻ
എന്നാശയേറീടുന്നേ
ലോകപാപം പിശാചെന്നെ തൊടുകയില്ല
ദുഷ്ടർ ഘോരശത്രു എന്നെ കാണുകയില്ല (2)
അങ്ങേ ചിറകിൻ മറവിലാണു ഞാൻ
എന്റെ വിശ്വാസം വർദ്ധിപ്പിക്കണേ (2)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts