വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | പീറ്റർ ചേരാനല്ലൂര്‍ |
ഗാനരചന | ബേബി ജോണ്‍ കലയന്താണി |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 06 2012 06:56:42.
അമലമനോഹരി അമ്മേ അവിടുത്തെ സ്നേഹത്തിൻ മടിയിൽ തലയൊന്നു ചായ്ക്കാൻ തുടിക്കുന്നെന്നുള്ളം അരികിൽ നീ വരണമേ (അമലമനോഹരി..) കാനായിലെ ആ ഭവനം വീഞ്ഞു തീർന്ന നേരം (2) യേശുവിൻ മുൻപിൽ നിൻ തിരുസ്നേഹം മാദ്ധ്യസ്ഥത്തിൻ പൂമഴയേകി (2) (അമലമനോഹരി..) ശോകാർദ്രശൂന്യം ഹൃദയം സ്നേഹത്തിൻ വീഞ്ഞില്ല തെല്ലും (2) യേശുവിൻ അമ്മേ നീ വരൂ വേഗം സ്നേഹത്തിന്റെ പൂന്തണലേകാൻ (2) (അമലമനോഹരി..) | |