അഴുകാത്ത നാവേ
സൺ ഓഫ് ഗോഡ്
Azhukatha Naave (Son Of God)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2012 06:04:42.

അഴുകാത്ത നാവേ അനശ്വരനാവേ
അഭിഷേകവചനത്തിൻ നിറവേ (2)
അനശ്വരസ്നേഹപിതാവാം ദൈവത്തിൻ
അപദാനമെത്രയോ വാഴ്ത്തി
നീ അനവദ്യ സ്തുതിഗീതം പാടി
ഓ ഭാഗ്യപൂർണ്ണമാം നാവേ
നീയെത്ര സ്തുതിഗീതം പാടി
ഓ ഭാഗ്യപൂർണ്ണമാം നാവേ
നീ നല്ല ദൈവത്തെ വാഴ്ത്തി
(അഴുകാത്ത നാവേ…)

ആയിരമായിരം ഹൃദയങ്ങളോടു നീ
ദൈവത്തിൻ വചനം പ്രഘോഷിച്ചു (2)
അടിയുറച്ചുറവായ വിശ്വാസത്തോടെ
അവിടുത്തെ സൂക്തങ്ങളാലപിച്ചു
മാമലയോടും മത്സ്യങ്ങളോടും
ദൈവമഹത്വങ്ങൾ വർണ്ണിച്ചു
ഓ ഭാഗ്യപൂർണ്ണമാം നാവേ
നീയെത്ര സ്തുതിഗീതം പാടി
ഓ ഭാഗ്യപൂർണ്ണമാം നാവേ
നീ നല്ല ദൈവത്തെ വാഴ്ത്തി
(അഴുകാത്ത നാവേ…)

എപ്പോഴും എപ്പോഴും ദിവ്യകാരുണ്യത്തിൽ
ആശ്രയിച്ചു നീ ആരാധിച്ചു
ആ സ്നേഹ കാരുണ്യശക്തി ചൈതന്യത്തിൻ
മാഹാത്മ്യമെങ്ങും നീ പങ്കു വെച്ചു
ഒരു മിണ്ടാപ്രാണിയാം കഴുത പോലും
ദിവ്യകാരുണ്യത്തിൻ മുൻപിൽ ആരാധിച്ചു
ഓ ഭാഗ്യപൂർണ്ണമാം നാവേ
നീയെത്ര സ്തുതിഗീതം പാടി
ഓ ഭാഗ്യപൂർണ്ണമാം നാവേ
നീ നല്ല ദൈവത്തെ വാഴ്ത്തി
(അഴുകാത്ത നാവേ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts