മനസ്സിൻ മൂകശൂന്യതയിൽ
സൺ ഓഫ് ഗോഡ്
Manasin Mookashoonyathayil (Son Of God)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2012 06:01:43.

മനസ്സിൻ മൂകശൂന്യതയിൽ
ഹൃദയം തേങ്ങും വേദനയിൽ
കരയുമ്പോൾ തളരുമ്പോൾ
ഏകാകിയായ് ഞാനലയുമ്പോൾ
തണലേകാൻ തുണയേകാൻ
നസറായൻ യേശു വിളിച്ചു
(മനസ്സിൻ…)

ആരും നൽകാത്ത സ്നേഹം തരാൻ
ഈശോ വന്നെൻ അരികിൽ
ആ തിരുമാറിൽ തല ചായ്ച്ചു ഞാൻ
ആനന്ദ നിറവിൽ മുഴുകി
എന്റെ മുറിവുകൾ മായ്ക്കാൻ
നീ മാത്രം എൻ യേശുവേ
എന്റെ ശൂന്യത നീക്കാൻ
നീ മാത്രം എൻ യേശുവേ
(മനസ്സിൻ…)

ആണിപ്പഴുതാർന്ന തൃക്കൈകളാൽ
ഈശോ എന്നെ തഴുകി
ആത്മാവിൽ പരിശുദ്ധിയേകാൻ
തിരു ചോരയാൽ എന്നെ കഴുകി
നിന്റെ സ്നേഹത്തിൻ തണലിൽ
അഭയം തേടുന്നു ഞാൻ
നിന്റെ കാരുണ്യക്കുളിരിൽ
ആനന്ദമറിയുന്നു ഞാൻ
(മനസ്സിൻ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts