കുന്നിക്കുരുക്കൾ
കോഴിക്കോട് അബ്ദുൾ ഖാദറിന്റെ പാട്ടുകൾ
Kunnikkurukkal (Kozhikode Abdul Khadernte Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കോഴിക്കോട് അബ്ദുൾ ഖാദർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:32.

കുന്നിക്കുരുക്കൾ പെറുക്കും കണ്ണനെ
ഇന്നു ഞാൻ തൊട്ടു.. തൊട്ടീലാ..
കണ്ണന്റെ പീലി തിരുമുടിത്തുമ്പിലെൻ
കൈപ്പടം മുട്ടി.. മുട്ടീലാ...
(കുന്നിക്കുരുക്കൾ... )

പെട്ടെന്നൊന്നു ചിരിച്ചു വികൃതി
പൂത്ത പൊന്മണി നാദം പോലെ.. (പെട്ടെന്നൊന്നു.. )
ഞെട്ടി ഉണർന്നപ്പോൾ പെട്ടെന്നു ഞാനൊരു
തട്ടിയിരിക്കുന്നു പാതാളത്തിൽ... (ഞെട്ടി.. )
(കുന്നിക്കുരുക്കൾ... )

അശ്രു പൊടിഞ്ഞു നിറഞ്ഞു
അശ്രുവും കൂരിരുളാകെ അലിഞ്ഞു
കയ്യിലിരിക്കും പീലിക്കഷ്ണം
കാണായപ്പോൾ കാണായി...
(കുന്നിക്കുരുക്കൾ... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts