പൂരം പൂരം
നിർമ്മാല്യ ദർശനം
Pooram Pooram (Nirmaalya Darshanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎസ് ഷാജികുമാർ
ഗാനരചനഎസ് ഷാജികുമാർ
ഗായകര്‍അനിത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 02 2012 15:50:51.
 
തന്താന...
അ...

പൂരം പൂരം പൂരം പൊങ്കാലപ്പൂരം
കുംഭത്തിന്‍ പൂരത്തിരുനാളില്‍ പൂരം
പൂരം പൂരം പൂരം പൊങ്കാലപ്പൂരം
പൊന്നമ്പലനടയില്‍ പൊങ്കാലപ്പൂരം
അമ്മത്തിരുനടയില്‍ പൊങ്കാലപ്പൂരം

(പൂരം )

കാര്‍ത്തികനാള്‍ കാപ്പുകെട്ടി കുടിയിരുത്തി പാട്ടുപാടി
കണ്ണകീചരിതം കേട്ടു പുണ്യമതായി
(കാര്‍ത്തിക )
അമ്മതന്‍ തിരുനടയില്‍ ആറ്റുകാല്‍ തിരുനടയില്‍ (2)
പൊങ്ങിടും ഏഴയാകും അടിയനഭയമേകുക നീ
അമ്മേ എന്നമ്മേ അഭയം നീ തരികില്ലേ
ചെമ്മേ തഴുകില്ലേ അരികില്‍ നീ വരികില്ലേ
(അമ്മേ എന്നമ്മേ )
അമ്മേ...
കരുണയോടെ അരുണകാന്തി പടരും തിരുനട തുറക്കൂ

കണ്ണീരു തുടക്കുന്നൊരു കണ്ണകിയാമമ്മത്തിരുനടയിങ്കല്‍
മങ്കമാര്‍ക്കു ആനന്ദക്കണ്ണീരാല്‍ നേദിക്കും നേദ്യത്തില്‍
നീയണയുന്നേരത്തില്‍ വായ്ക്കുരവമേളത്തില്‍
വാദ്യഘോഷതാളത്തില്‍ അലിയും
ഞാന്‍... എന്നെ മറന്നലിയും
അമ്മേ എന്നമ്മേ അഭയം നീ തരികില്ലേ
ചെമ്മേ തഴുകില്ലേ അരികില്‍ നീ വരികില്ലേ
(അമ്മേ എന്നമ്മേ )
അമ്മേ...
അടിയനേകും നിവേദ്യം അലിവോടെ സ്വീകരിക്കൂ

(പൂരം ) (2)
(അമ്മേ എന്നമ്മേ ) (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts