മൂവന്തി വിളക്കുണ്ടേ
ശങ്കരമുത്തപ്പൻ
Muvanthi Vilakunde (Sankara Muthappan)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംസഞ്ജീവ്‌ ലാല്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 02 2012 15:52:18.
 
മൂവന്തിവിളക്കുണ്ടേ മുന്നാഴിപ്പനിനീരുണ്ടേ
മുത്തപ്പനു പാട്ടിന്റെ ആറാട്ടുണ്ടേ
(മൂവന്തി ) (2)
കളിയാട്ടക്കടവത്തു് തിറയാട്ടം പതിവായുണ്ടേ
കലചൂടും തിരുവപ്പന്‍ കനിയാറുണ്ടേ
(കളിയാട്ട )
മഴമിന്നല്‍ വാളുണ്ടേ വെളിപാടിന്‍ ചേലുണ്ടേ
നിഴല്‍ പോലെ ഞാനുണ്ടേ നടയില്‍ പണ്ടേ - എന്റെ
മിഴിരണ്ടില്‍ പുണ്യാഹം നിറയാറുണ്ടേ

(മൂവന്തി )

തത്തോം തക തുടിയാലെന്നും മുത്താകും മുത്തപ്പന്റെ
നൃത്തച്ചുവടിളകുമ്പോള്‍ ഞാനെത്താറുണ്ടേ
തത്തോം തക തക തക തകധിമി (3)
തത്തോം തക താ
നേരറിയാന്‍ നോവകലാന്‍ ഊരാകെ തേടുന്ന കോവിലാണേ
തത്തോം തക താ (2)
തത്തോം തക താ തകധിമി
തത്തോം തക താ
അയ്യങ്കരയമ്മക്കേകിയ ആനന്ദപ്പായസമിത്തിരി
വയ്യാത്തൊരീ എന്നുടെ നാവില്‍ പയ്യേ നീയേകും നേരം
സ്വര്‍ലോകം നേടുന്നേ ഞാന്‍ ശംഭോശിവശങ്കരമുത്തപ്പാ

(മൂവന്തി )

മുത്തംമണിമുത്തം നല്‍കി പൊയ്ക്കണ്ണന്‍ മുത്തപ്പന്റെ
തൃപ്പാദത്തളിരില്‍ കാലം കഴുകാറുണ്ടേ
തത്തോം തക തക തക തകധിമി (3)
തത്തോം തക താ
പറശ്ശേരി തന്‍ ചരിതമാകേ പാടിവായോ പാണനാരേ
തത്തോം തക താ (2)
തത്തോം തക താ തകധിമി
തത്തോം തക താ
കണ്ണപ്പുരകടലിന്‍ കരയില്‍ കാറ്റിന്റെ കീര്‍ത്തനമാകേ
കേള്‍ക്കുന്നോരെന്നുടെയുള്ളില്‍ ദിക്കെട്ടും പൂന്തുടി കൊട്ടി
കലചൂടി കളിയാടുമീ ശംഭോശിവശങ്കരമുത്തപ്പാ

(മൂവന്തി )
തത്തോം തക തക തക തകധിമി തൈ (3)
തത്തോം തക താ
തത്തോം തക തക തക തകധിമി തൈ (3)
തത്തോം തക താ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts