ബംഗ്ലാദേശിൽ
മലയാളം ദേശഭക്തിഗാനങ്ങൾ
Bangladeshil (Malayalam Patriotic Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനവേണുഗോപാല മേനോൻ (പി വേണു)
ഗായകര്‍കെ ജെ യേശുദാസ് ,സുധ വർമ്മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:20.

ബംഗ്ലാദേശിൽ കാശ്മീരത്തിൽ അടരാടുന്ന ജവാന്മാരേ
ഒറ്റക്കെട്ടായ്‌ ഭാരതമക്കൾ മുഴക്കിടുന്നീ മുദ്രാവാക്യം
സിന്ദാബാദ്... സിന്ദാബാദ്... സിന്ദാബാദ്... സിന്ദാബാദ്...

ഒരൊറ്റ ലക്‌ഷ്യം നേടാനായി നിങ്ങൾ പൊരുതുമ്പോൾ
ആവേശത്തിൻ പനിനീർമാല്യം നിങ്ങളിലണിയുമ്പോൾ.. (ഒരൊറ്റ ലക്‌ഷ്യം.. )
ഞങ്ങൾക്കൊന്നേ ചെയ്യാനുള്ളൂ പറയാനുള്ളൂ...
ഐകമത്യം... ഐകമത്യം... ഐകമത്യം...
ആ... ആ... ആ...
(ബംഗ്ലാദേശിൽ... )

ജഗജീവൻറാം ഉയർത്തി നാട്ടിയ അഭിമാനക്കൊടിയും
ഉയർന്ന നെറ്റിയിൽ ഇന്ദിര ചാർത്തിയ കുങ്കുമതിലകവുമായ്.. (ജഗജീവൻറാം.. )
ജനകോടികളുടെ ആയിരം ആശകൾ കൈകളിലേന്തുമ്പോൾ
ഞങ്ങൾക്കൊന്നേ പാടാനുള്ളൂ പറയാനുള്ളൂ..
മുന്നോട്ട്... മുന്നോട്ട്... മുന്നോട്ട്...
ആ... ആ... ആ...
(ബംഗ്ലാദേശിൽ... )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts