ബലിവേദിയിങ്കൽ
സ്വർഗ്ഗീയ രാഗം
Balivediyinkal (Swargeeya ragam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഫാ റാഫി കൂട്ടുങ്കൽ
ഗാനരചനഫാ തദേവൂസ് അരവിന്ദത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:20.


ബലിവേദിയിങ്കല്‍ തിരുയാഗദ്രവ്യമായ്
എന്‍ ജീവിതം നാഥനേകാന്‍
കരുണാര്‍ദ്ര സ്നേഹം കരളില്‍ നിറയ്ക്കൂ
കനിവോടെ അനുഗ്രഹിക്കൂ
(ബലിവേദി )

തിരുമുമ്പില്‍ നില്‍ക്കുമീ നിമിഷം
എന്നില്‍ സ്നേഹമില്ലെന്നോര്‍ത്തിടുന്നു (തിരുമുമ്പില്‍ )
കാഴ്ചയേകാനായ് വരുമ്പോള്‍
ഉള്ളില്‍ സോദരസ്നേഹം നിറയ്ക്കാന്‍
എന്റെ ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍
(ബലിവേദി )

ഇരുള്‍ തിങ്ങും എന്നാത്മസദനം
നിന്നെ സ്വീകരിക്കാനാഗ്രഹിപ്പൂ (ഇരുള്‍ )
പാപി ഞാന്‍, എന്നാലും നാഥാ
തകരും മാനസം നിന്നോട് ചേര്‍ക്കൂ
എന്റെ ആത്മാര്‍പ്പണം സ്വീകരിക്കൂ
(ബലിവേദി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts