കാലമീയമ്പിളി
ലളിതഗാനങ്ങൾ (അമ്പിളി)
Kaalameeyambili (Lalithagaanangal (Ambili))
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനകെ കെ സദാനന്ദൻ
ഗായകര്‍അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 22 2013 04:38:27.
 

കാലമീയമ്പിളി മാമനു ദൂരെ കാവലിരിക്കുന്നു.....
കാവല്‍ വിളക്ക് തെളിച്ചു നടപ്പൂ നക്ഷത്ര കന്യകമാര്‍
ആ... നക്ഷത്ര കന്യകമാര്‍
(കാലമീയമ്പിളി )

നാടോടിപ്പാട്ടിന്റെ ശീലുകള്‍ കേള്‍ക്കുമ്പോള്‍
നാണം കുണുങ്ങുന്ന പെണ്ണാളെ...
നാണം കുണുങ്ങുന്ന പെണ്ണാളെ ...
നാളെ നിനക്കൊരു മാലയുമായൊരു
മാരന്‍ വരുമെല്ലോ ..പെണ്ണാളെ മാരന്‍ വരുമെല്ലോ
(കാലമീയമ്പിളി )
നീലനിലാവൊളി ചാര്‍ത്തിലിരുന്നെന്നും
ചാമരം വീശുന്ന പൂമാരാ...
ചാമരം വീശുന്ന പൂമാരാ ...
കോലമെഴുതിയ ഈ മണി മുറ്റത്ത്‌
താലിയുമായെത്തും..പൂമാരാന്‍ താലിയുമായെത്തും
(കാലമീയമ്പിളി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts