ഒന്നേയുള്ളെനിക്കാനന്ദം
ആത്മപ്രവാഹം
Onneyullenikkaanandam (Aathmapravaaham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംലഭ്യമല്ല
ഗാനരചനഎം ഇ ചെറിയാന്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:17.
ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന്‍ സന്നിധിയണയുവതേ
അന്നേരം മമ മാനസഖേദം
ഒന്നായകലും വെയിലില്‍ ഹിമം പോല്‍
(ഒന്നേ)

മാനം ധനമീ മന്നിന്‍ മഹിമക-
ളൊന്നും ശാന്തിയെ നല്‍കാതെ
ദാഹം പെരുകും തണ്ണീരൊഴികെ
ലോകം വേറെ തരികില്ലറിക

നീര്‍ത്തോടുകളില്‍ മാനെപ്പോലെന്‍
മാനസമീശനില്‍ സുഖം തേടി
വറ്റാ ജീവജലത്തിന്‍ നദിയെന്‍
വറുമയകറ്റി നിര്‍വൃതിയരുളി

തന്‍ ബലിവേദിയില്‍ കുരികിലും മീവല്‍
വീടും കൂടും കണ്ടതുപോല്‍
എന്‍ ബലമാം സര്‍വ്വേശ്വരനില്‍ ഞാന്‍
സാനന്ദമഭയം തേടും സതതം

കണ്ണീര്‍ താഴ്വരയുണ്ടെനിക്കനവധി
മന്നില്‍ ജീവിത പാതയതില്‍
എന്നാലും ഭയമെന്തിനെന്നരികില്‍
നന്നായവന്‍ കൃപ മഴപോല്‍ ചൊരികില്‍
(ഒന്നേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts