വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | മൂത്താംപാക്കല്‍ കൊച്ചൂഞ്ഞ് |
ഗാനരചന | മൂത്താംപാക്കല്‍ കൊച്ചൂഞ്ഞ് |
ഗായകര്‍ | വില്‍സ്വരാജ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:17.
അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി- ന്നനുഗ്രഹമടിയാരില്‍ അളവെന്യേ പകരാന്‍ (അനുഗ്രഹ ) പിച്ചള സര്‍പ്പത്തെ നോക്കിയ മനുജര്‍ പിച്ചള സര്‍പ്പത്തെ നോക്കിയ മനുജര്‍ - ക്കൊക്കെയും അനുഗ്രഹ ജീവന് നീ നല്‍കിയേ (അനുഗ്രഹ ) എന്നില്‍ നിന്ന് കുടിച്ചീടുന്നോര്‍ വയറ്റില്‍ നി- ന്നനുഗ്രഹ ജലനദി ഒഴുകുമെന്നരുളി നീ (എന്നില്‍ ) പന്ത്രണ്ടപ്പോസ്തോലന്മാരില്ക്കൂടാദ്യമായ് പന്ത്രണ്ടപ്പോസ്തോലന്മാരില്ക്കൂടാദ്യമായ് പെന്തെക്കൊസ്തിന് നാളില്‍ ഒഴുക്കിയ വന്‍ നദി (അനുഗ്രഹ ) ആത്മമാരികൂടാതെങ്ങനെ ജീവിക്കും? ദേശങ്ങള്‍ വരണ്ടു പോയ് ദൈവമേ കാണണേ (ആത്മമാരി ) യോവേല്‍ പ്രവാചകന് ഉരച്ച നിന് വാഗ്ദത്തം യോവേല്‍ പ്രവാചകന് ഉരച്ച നിന് വാഗ്ദത്തം ഞങ്ങളിലിന്നു നീ നിവര്ത്തിയാക്കീടണം (അനുഗ്രഹ ) മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി- ച്ചേദനു തുല്യമായ് സുഗന്ധങ്ങള്‍ വീശണം (മരു ) പീശോന്‍ ഗീഹോന് നദി ഹിദ്ദേക്കല്‍ ഫ്രാത്തതും പീശോന്‍ ഗീഹോന് നദി ഹിദ്ദേക്കല്‍ ഫ്രാത്തതും മേദിനിയില്‍ ഞങ്ങള്‍ക്കേകണം ദൈവമേ (അനുഗ്രഹ ) സിംഹങ്ങള്‍ കേറാത്ത വഴി ഞങ്ങള്‍ക്കേകണേ! ദുഷ്ട മൃഗങ്ങള്‍ക്ക് കാടുകളാകല്ലേ! (സിംഹങ്ങള്‍ ) രാജമാര്‍ഗ്ഗേ ഞങ്ങള്‍ പാട്ടോടും ആര്‍പ്പോടും രാജ മാര്‍ഗ്ഗേ ഞങ്ങള്‍ പാട്ടോടും ആര്‍പ്പോടും കുരിശിന്റെ കൊടിക്കീഴില്‍ ജയത്തോടു വാഴാന്‍ (അനുഗ്രഹ ) സീയോന് യാത്രക്കാരെ ദൈവമേ ഓര്‍ക്കണേ! വഴിമധ്യേ അവര്‍ക്കുള്ള സങ്കടം തീര്‍ക്കണേ! (സീയോന്) വരുമെന്നരുളിയ പൊന്നു കാന്താ! നിന്റെ വരുമെന്നരുളിയ പൊന്നു കാന്താ! നിന്റെ വരവിനു താമസം മേലിലുണ്ടാകല്ലേ! (അനുഗ്രഹ ) | |