ഇവളൊരു സുന്ദരിപ്പെണ്ണ്
ലവ്സ് ഇമാൻസിപേഷൻ
Ivaloru Sundarippennu (Love's Emancipation)
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംസൈമൺ മാത്യു
ഗാനരചനസൈമൺ മാത്യു
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:10.
 
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ഇവളൊരു സുന്ദരിപ്പെണ്ണ്
ഇളമൊരു താമരപ്പൂവ്
കരളൊരു കുളിരണിരാവ്
അയ്യോ വയസ്സോ പതിനാറ്
അഹഹഹ
വയസ്സോ പതിനാറ്

കവിളിണയാലെ കവടി നിരത്തുന്നോളെ
കണ്മുനയാല്‍ നീ ജാതകമെഴുതും
രഹസ്യമെന്താണാവോ ഓ ഓ ഓ
മലരണികാവുകളില്‍ മധു പകരുന്നവളെ
ചെഞ്ചൊടി തന്നിലെ മുന്തിരിനീരിന്‍
ഉറവയെവിടെ ഏ ഏ ഏ
ഇവളൊരു സുന്ദരിപ്പെണ്ണ്
ഇളമൊരു താമരപ്പൂവ്
കരളൊരു കുളിരണിരാവ്
വയസ്സോ പതിനാറ്
അഹഹഹ
വയസ്സോ പതിനാറ്

മഞ്ഞണിക്കുന്നുകളില്‍ പനി പകരുന്നവളെ
മാനസസ്സരസ്സിന്‍ സ്നാനം നല്കാന്‍
മടിയിതെന്താണാവോ ഓ ഓ ഓ
ഇവളൊരു സുന്ദരിപ്പെണ്ണ്
ഇളമൊരു താമരപ്പൂവ്
കരളൊരു കുളിരണിരാവ്
വയസ്സോ പതിനാറ്
അഹഹഹ
വയസ്സോ പതിനാറ്




O...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts