ദേവഗംഗ ഉണർത്തിയ
കതിർമണ്ഡപം [M]
Devaganga Unarthiya (Kathirmandapam)
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനഏ പി ഗോപാലന്‍
ഗായകര്‍ആര്‍ സോമശേഖരന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:08.
 
ദേവഗംഗ ഉണര്‍ത്തിയ കാവിലെ
ദേവദാര പൊന്‍മയിലേ
നീലക്കാവടി നടനമൊരുക്കാന്‍
പീലികണ്ണുകളെഴുതീ നീ
ദേവഗംഗ ഉണര്‍ത്തിയ കാവിലെ
ദേവദാര പൊന്‍മയിലേ

തൈപ്പൂയപ്പുലരിത്താലഹൃദയത്തില്‍
നെയ്‌ ദീപമാല കൊളുത്തിവന്നു (2)
ദീപാവലി കണ്ടു മിഴിപൂട്ടി നിന്നു നീ (2)
ദിവാസ്വപ്നമന്ത്രവുമായി
ദേവഗംഗ ഉണര്‍ത്തിയ കാവിലെ
ദേവദാര പൊന്‍മയിലേ

അനുരാഗനൃത്താഞ്ജലിയുടെ ഹംസാനന്ദന രാഗധാരാ (2)
പകരാന്‍ പള്ളിമയില്‍ തേരില്‍ ഇറങ്ങി (2)
മുകില്‍ ദേവ നന്ദനന്‍ വരുമോ
മുകില്‍ ദേവ നന്ദനന്‍ വരുമോ

ദേവഗംഗ ഉണര്‍ത്തിയ കാവിലെ
ദേവദാര പൊന്‍മയിലേ
നീലക്കാവടി നടനമൊരുക്കാന്‍
പീലികണ്ണുകളെഴുതീ നീ
ദേവഗംഗ ഉണര്‍ത്തിയ കാവിലെ
ദേവദാര പൊന്‍മയിലേ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts