വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | വി റ്റി മുരളി |
ഗാനരചന | കടത്തനാട്ട് മാധവി അമ്മ |
ഗായകര്‍ | വി റ്റി മുരളി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:06.
എന്റെയുമ്മറത്തെന്തൊരാശ്ചര്യ വർണ്ണസങ്കര ഭംഗികൾ കൺകറുത്തതാം കാക്കപ്പൂ നോക്കി പുഞ്ചിരിക്കുന്ന തുമ്പപ്പൂ എന്റെയുമ്മറത്തെന്തൊരാശ്ചര്യ വർണ്ണ സങ്കര ഭംഗികൾ കൺകറുത്തതാം കാക്കപ്പൂ നോക്കി പുഞ്ചിരിക്കുന്ന തുമ്പപ്പൂ ചോരക്കണ്ണിൽ മുറുമുറുപ്പുമായ് നൂറരിപ്പൂ നിരക്കവേ പൊന്നിതൾ കൺ വിടർത്തി നോക്കുന്ന കുഞ്ഞു മുക്കുറ്റിപ്പൂവുകൾ കൊള്ളിൻ പള്ളയ്ക്ക് പറ്റി നിൽക്കുന്ന ചെല്ലച്ചീവോതി കൈയ്യുകൾ കാട്ടലരികൾ നാട്ടലരികൾ പൂത്ത മുല്ലക്കുടന്നകൾ എന്റെയുമ്മറത്തെന്തൊരാശ്ചര്യ വർണ്ണ സങ്കര ഭംഗികൾ ഭാവവൈരുദ്ധ്യം വർണ്ണവൈരുദ്ധ്യം വാസനാ ശതവൈരുദ്ധ്യം എങ്കിലും ഇവരൊത്തുകൂടുന്നു എന്റെയങ്കണ വേദിയിൽ വാർന്നുവീഴും ഒരാശയത്തിനായ് ഭാവന തൻ ചിറകിനായ് നല്ല നാള തൻ നിർമ്മിതിക്കായി ഇന്നിൻ സങ്കൽപ്പപൂർത്തിക്കായ് ഏണും കോണും ഇണങ്ങി വൈവിദ്ധ്യ ചാരുവാം വർണ്ണ രാജികൾ ഓണനാളിന്റെ നിത്യ നൂതന പ്രാണവായുവായി തീരട്ടേ കള്ളമില്ലാത്ത കാവലില്ലാത്ത നല്ല നാളയെ തീർക്കട്ടേ മേലാളില്ലാത്ത കീഴാളില്ലാത്ത നാള തൻ കൊടിയേറട്ടേ ഓണത്തപ്പനുടുത്തൊരുങ്ങിയ കേരളം കണി കാണട്ടേ | |