ആദിശേഷ
അഭിഷേകം
Aadishesha (Abhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 18 2021 03:09:47.
 
ആദിശേഷശായിയാം ആദിഅന്തഹീനനേ
ആത്മബന്ധുവാണു നീ സ്യാനന്തൂരവാസനേ (2)
മത്സ്യകശ്ചപ നരസിംഹ വരാഹ വാമനമൂർത്തേ
മത്സ്യചേതനയിൽ നിറഞ്ഞരുളും സുദർശനകീർത്തേ
ചിൽസ്വരൂപമതെൻമനസ്സിലുണർന്നുദിച്ചുവരേണേ
പാഹി പാഹി പാഹിപങ്കജനാഭാ പത്മനാഭാ (2)
ക്ഷീരസാഗരം തന്നിൽ നീ ഉലകഹിതം പോറ്റുമ്പോൾ (2)
അപശകുനശാപങ്ങൾ നീ കടലലയിൽ ആഴ്ത്തീടേണേ (2)
കമലപതി കാത്തിടേണേ എന്നുമെന്നും ഞങ്ങളെ സ്വാമീ

വില്വമംഗലം തൻ മുന്നിൽ ശിലയിലൊരു തേജോബീജം (2)
പുലയിയുടെ വാളിൻതുമ്പിൽ രുധിരജലധാരാജാലം (2)
അടിയനിനി ഏതുജന്മം നിന്റെ പുണ്യം നേടുവാനാകും

ആദിശേഷശായിയാം ആദിഅന്തഹീനനേ
ആത്മബന്ധുവാണു നീ സ്യാനന്തൂരവാസനേ
മത്സ്യകശ്ചപ നരസിംഹ വരാഹ വാമനമൂർത്തേ
മത്സ്യചേതനയിൽ നിറഞ്ഞരുളും സുദർശനകീർത്തേ
ചിൽസ്വരൂപമതെൻമനസ്സിലുണർന്നുദിച്ചുവരേണേ
പാഹി പാഹി പാഹിപങ്കജനാഭാ പത്മനാഭാ
പാഹി പാഹി പാഹിപങ്കജനാഭാ പത്മനാഭാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts