ഇരുംകുളങ്ങര അമ്മേ ദുർഗ്ഗേ
ഐരംകുളങ്ങര അമ്മ
Irumkulangara Amme Durge (Irumkulangara Amma)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:04.

ഇരുംകുളങ്ങര അമ്മേ ദുര്‍ഗ്ഗേ ഭഗവതീ..
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം..
സുപ്രഭാതം.. തവ സുപ്രഭാതം...

ദുര്‍ഗ്ഗേ ഭഗവതി ശക്തി സ്വരൂപിണി ദുര്‍ഗ്ഗതി നാശിനി ദേവീ
ഉള്‍ക്കുരുന്നിങ്കല്‍ തെളിഞ്ഞരുളേണമേ ദുഃഖമെഴാത്തൊരു ഭാവി...
(ഇരുംകുളങ്ങര... )

എതഭീഷ്ടങ്ങളും ആശ്രയിച്ചീടുകില്‍ എത്രയും വേഗത്തിലേകും
ഈരേഴുലകിലും ഇക്കഴിവുള്ളൊരു തായേ ജഗദംബികേ...
(ഇരുംകുളങ്ങര... )

അമ്മ തന്‍ ഓര്‍മ്മ വിടര്‍ത്തീടും ജീവിതമിമ്മിതിനിയില്‍ കൃതാര്‍ത്ഥം
അല്ലാത്തതെന്തു സമ്പാദിച്ചിരിക്കിലും വല്ലാതെ ശൂന്യം അനര്‍ത്ഥം...
(ഇരുംകുളങ്ങര... )

ഉള്‍ക്കുളിരേകും മധുരസ്മിതാഭയും ഒക്കുമലങ്കാരവായ്പും
കാഞ്ചനസിംഹാസനത്തിലിരുന്നു കൊണ്ടിന്ദ്രാദിവന്ദിതയായും...
(ഇരുംകുളങ്ങര... )

മിന്നും മരതകകാന്തിയാം ഈശ്വരി നിന്നുടലെന്നും മനസ്സില്‍
ഉള്ളവനെന്തൊരു നിര്‍വൃതി ആണത് സ്വര്‍ലോകം എന്തിന് വേറെ...
(ഇരുംകുളങ്ങര... )

ശത്രുവിജയവും ദുഷ്കൃത നാശവും നിത്യമാം സൌഖ്യവും എന്തും
ആശ്രിതന്മാര്‍ക്കരുളീടുവാന്‍ ഏതേതു വേഷവും അംബിക ഏന്തും...
(ഇരുംകുളങ്ങര... )

ദുര്‍ഗ്ഗങ്ങളാകെ കടത്തി വിടുന്നത് ദുര്‍ഗ്ഗേ ഭാവതീയ ദാസ്യം
ദുര്ഗ്ഗമതൈത്യ നിശൂദിനി നിന്‍ കഴല്‍ ആര്‍ക്കുമൊരുപോലുപാസ്യം...
(ഇരുംകുളങ്ങര... )

നിന്റെ നാമാക്ഷര മന്ത്രം ജപിപ്പവര്‍ക്കുണ്ടോ ഭാവാഭയ സംഗം
മംഗളഭാവന നിന്നിലണര്‍പ്പവര്‍ക്കെങ്ങും മഹോത്സവ രംഗം...
(ഇരുംകുളങ്ങര... )

അമ്മയോടൊന്നറിയിക്കട്ടെ സാദരം ഇമ്മണ്ണിലേതിനെക്കാളും
മേലെയാം നിന്നുടെ വാത്സല്യം ഞങ്ങള്‍ തന്‍ മേലെയും തൂകുകെന്നാളും...
(ഇരുംകുളങ്ങര... )

ദുര്‍ഗ്ഗേ ഭഗവതി നീ ജയിച്ചീടുക സര്‍ഗ്ഗപ്രഭാവം ഉയര്‍ത്തി
ഇരുംകുളങ്ങരെ വാഴുന്ന ഞങ്ങള്‍ക്കിന്നെല്ലാം ഒരാശ്രയമായി...
(ഇരുംകുളങ്ങര... )

കാവിലമരും അമ്മേ ജഗദംബികേ നാരായണീ
ഇരുംകുളങ്ങര അമ്മേ ജഗദംബികേ നാരായണീ...
കാവിലമരും അമ്മേ ജഗദംബികേ നാരായണീ
ഇരുംകുളങ്ങര അമ്മേ ജഗദംബികേ നാരായണീ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts