സാമവേദം നാവിലുണർത്തിയ
സ്വാമി അയ്യപ്പൻ
Saamavedam Naavilunarthiya (Swami Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2023 04:51:19.
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കിതീർക്കണേ (2)
തത്വമസി പൊരുളെ നിത്യസത്യദയാനിധിയേ
ഇനി കല്പാന്ത മിഴിയിതൽ തുറനീടണേ

ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തിതൻ അമൃതം അരുളണേ
മനസ്സാകും പുലിമേലെ വാഴണേ
ജന്മശനി നീക്കി ശരിയേകിടേണമേ
(സാമവേദം)
ഹരിരാഗ സാരമേ ശിവതേജോരൂപമേ
കണ്കണ്ട ദൈവമേ സ്വാമിയേ

മഞ്ഞണിമാമല മേലെ കര്പ്പൂരകടല്
കരയിൽ സ്വാമിതൻ പൊന്നണിവീട് (2)
മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ
മഹിഷി മാരകൻ ആയിട് (2)
കലികാലം കണ്പാര്ക്കും പരമാർത്ഥ പുണ്യമേ
നീ തന്നതല്ലോ എൻ ജീവിതം
(സാമവേദം)
സന്ന്യാസിരൂപനേ സംഗീതപ്രിയനേ
സിന്ദൂരവർണ്ണനേ സ്വാമിയേ

പൂവണിക്കാടിനുചാരേ പുണ്യാഹക്കടവ്
പുലരും സമതതൻ സുന്ദരശീല് (2)
സ്വാമിക്ക് പമ്പയൊരു പൂണൂല്
എൻ ആത്മാവല്ലയോ കോവില് (2)
ഉടയോന് പകരുന്നു ഉയിരാര്ന്ന കീർത്തനം
അറിയേണമടിയന്റെ സങ്കടം

സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കിതീർക്കണേ (2)
തത്വമസി പൊരുളെ നിത്യസത്യദയാനിധിയേ
ഇനി കല്പാന്ത മിഴിയിതൽ തുറനീടണേ

ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തിതൻ അമൃതം അരുളണേ
മനസ്സാകും പുലിമേലെ വാഴണേ
ജന്മശനി നീക്കി ശരിയേകിടേണമേ

സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കിതീർക്കണേ
ഹരിരാഗ സാരമേ ശിവതേജോരൂപമേ
കണ്കണ്ട ദൈവമേ സ്വാമിയേ
സന്ന്യാസിരൂപനേ സംഗീതപ്രിയനേ
സിന്ദൂരവർണ്ണനേ സ്വാമിയേ  


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts