യദുകുല ദേവാ
ശ്രീ ഗുരുവായൂരപ്പൻ ഗാനങ്ങൾ
Yadukula Deva (Sree Guruvayoorappan Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരത്നസൂരി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍വാണി ജയറാം
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: March 13 2012 17:16:00.
 
യദുകുലദേവാ കരളിന്‍ നാഥാ (2)
വരമരുളീടുക പ്രിയതരമായെന്‍
കരളായീടും ശ്രീകോവില്‍ നിന്നാലയം

(യദുകുല )

പാപങ്ങള്‍ നീങ്ങാന്‍ പാദകള്‍ കാണാന്‍
പാപവിനാശനാ കനിയുക നീ
താപങ്ങള്‍ തീരാന്‍ ജീവിതം നേടാന്‍
താപനിഹന്തക അരുളുക നീ
ഉഷസ്സില്‍ അണയൂ പുലരൊളിയായി
മനസ്സില്‍ തെളിയൂ കതിരൊളിയായി

(യദുകുല )

കൂരിരുള്‍ തിങ്ങും ജീവനിലെങ്ങും
പൂത്തിരിനാളങ്ങള്‍ കൊളുത്തുക നീ
ആത്മാവിനെന്നും സായൂജ്യമേകാന്‍
ഗുരുവായൂരപ്പാ അണയുക നീ
തമസ്സില്‍ വിടരൂ നിലവൊളിയായി
മനസ്സില്‍ തെളിയൂ കതിരൊളിയായി

(യദുകുല )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts