ദേവകളറിയാതെ
ഏകാംബിക
Devakalariyaathe (Ekaambika)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2012 05:15:45.
 
ദേവകളറിയാതെ സ്വര്‍ഗ്ഗത്തിലെ ഗംഗ താഴത്തു വന്നൊരു നദിയായി
മൂകാംബികയമ്മ തന്‍ പാദങ്ങള്‍ കഴുകാന്‍ മോഹിച്ചു സൗപര്‍ണ്ണികയായി
ലോകത്തിനൗഷധക്കുളിരായി
(ദേവകളറിയാതെ )

അറുപത്തിനാലു കലകള്‍ അതില്‍ മുങ്ങിയതിലലിയുന്ന തീര്‍ത്ഥങ്ങളായി (2)
അപ്സരസ്സുകള്‍ പോലും ആരാരും കാണാതെ അതില്‍ നീരാടുകയായി (2)
അമ്മതന്‍ പാദപരാഗങ്ങള്‍ കലരുമാ പുണ്യതീര്‍ത്ഥവാഹിനിക്കു് നമസ്ക്കാരം
നമസ്ക്കാരം
(ദേവകളറിയാതെ )

ആയിരമാം ദുരിതങ്ങള്‍ സ്വയമൊഴിഞ്ഞാത്മീയസംഗീതമാകും (2)
ഗന്ധര്‍വ്വവീണകള്‍ അതിനൊത്തു ശ്രുതി ചേര്‍ത്തു തന്ത്രികള്‍ മീട്ടിയിണക്കും (2)
അമ്മതന്‍ പാദസരങ്ങള്‍ കിലുങ്ങുമാര്‍ പൊന്നലുക്കിനൊഴുക്കിനെന്‍ നമസ്ക്കാരം
നമസ്ക്കാരം
(ദേവകളറിയാതെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts