ഹരിത പ്രപഞ്ചം
ഏകാംബിക
Haritha Prapancham (Ekaambika)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2012 05:17:02.
 
ഹരിതപ്രപഞ്ചമാമീ അത്ഭുതമണിവീണ
മണിമാറില്‍ ചേര്‍ത്തണയ്ക്കും മൂകാംബികേ
(ഹരിത )
നിന്‍ വിരലുകള്‍ അതില്‍ രാഗസ്വരമാരി പൊഴിയുമ്പോള്‍ ഉണരുന്നു മൂവുലകം
ദേവകള്‍ നിത്യം തൊഴുന്നു നിന്‍ കോവിലകം
(വിരലുകള്‍ )
(ഹരിത )

ശ്രീമഹാസരസ്വതി ശ്രീമഹാലക്ഷ്മി നീ ശ്രീമയിപാര്‍വ്വതി മൂകാംബിക (2)
സകലശതങ്ങവുമൊന്നായി പുണരുന്ന സച്ചിന്മയി ദേവി ഏകാംബിക
ഏകാംബികേ എന്റെ ഹൃദയാംബികേ
‌നിനക്കേഴായിരം കൊടി നമസ്ക്കാരം നമസ്ക്കാരം
(ഹരിത )

ശൈലശൃംഗങ്ങളിലാരോഹണം നിനക്കീ സാഗരത്തിരകളില്‍ അവരോഹണം (2)
വിസ്മൃതസുഖലയരാഗവിസ്താരത്തിലീ വിശ്വത്തെ ഉറക്കുന്ന നാദാംബിക
മൂകാംബികേ മുക്തിമന്ത്രാംബികേ
നിനക്കു മുപ്പത്തിമുക്കോടി നമസ്ക്കാരം നമസ്ക്കാരം
(ഹരിത )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts