സാമ്യമകന്നൊരുദ്യാനം
ആവണി ( തിരുവാതിരപ്പാട്ടുകൾ) വോ 1
Saamyamakannorudyaanam (Aavani (Thiruvathira Pattukal) Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംകെ കൃഷ്ണകുമാർ
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 09 2013 04:17:50.

സാമ്യമകന്നോരുദ്യാനം എത്രയുമഭി-
രാമ്യമിതിനുണ്ടതു നൂനം
സാമ്യമകന്നോരുദ്യാനം എത്രയുമഭി-
രാമ്യമിതിനുണ്ടതു നൂനം
ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
കാമ്യം നിനയ്ക്കുന്നാകിൽ സാമ്യമല്ലിതു രണ്ടും
സാമ്യമകന്നോരുദ്യാനം എത്രയുമഭി-
രാമ്യമിതിനുണ്ടതു നൂനം

കങ്കേളിചമ്പകാദികൾ പൂത്തുനില്ക്കുന്നു
ശങ്കേ വസന്തമായാതം
കങ്കേളിചമ്പകാദികൾ പൂത്തുനില്ക്കുന്നു
ശങ്കേ വസന്തമായാതം
ഭൃങ്ഗാളി നിറയുന്ന പാടലപടലിയിൽ
ഭൃങ്ഗാളി നിറയുന്ന പാടലപടലിയിൽ
കിം കേതകങ്ങളിൽ മൃഗാങ്കനുദിക്കയല്ലീ
കിം കേതകങ്ങളിൽ മൃഗാങ്കനുദിക്കയല്ലീ

സാമ്യമകന്നോരുദ്യാനം എത്രയുമഭി-
രാമ്യമിതിനുണ്ടതു നൂനം

പൂത്തും തളിർത്തുമല്ലാതെ ഭൂരുഹങ്ങളിൽ
പേർത്തുമൊന്നില്ലിവിടെക്കാണ്മാൻ
പൂത്തും തളിർത്തുമല്ലാതെ ഭൂരുഹങ്ങളിൽ
പേർത്തുമൊന്നില്ലിവിടെക്കാണ്മാൻ
ആർത്തുനടക്കും വണ്ടിൻചാർത്തും കുയിൽക്കുലവും
ആർത്തുനടക്കും വണ്ടിൻചാർത്തും കുയിൽക്കുലവും
വാഴ്ത്തുന്നു മദനന്റെ കീർത്തിയെ മറ്റൊന്നില്ല
വാഴ്ത്തുന്നു മദനന്റെ കീർത്തിയെ മറ്റൊന്നില്ല

സാമ്യമകന്നോരുദ്യാനം എത്രയുമഭി-
രാമ്യമിതിനുണ്ടതു നൂനം

സർവ്വർത്തുരമണീയമേ പൊന്മയക്രീഡാ-
പർവ്വതമെത്രയും വിചിത്രം
സർവ്വർത്തുരമണീയമേ പൊന്മയക്രീഡാ-
പർവ്വതമെത്രയും വിചിത്രം
ഗർവ്വിതഹംസകോകം ക്രീഡാതടാകമിതു
ഗർവ്വിതഹംസകോകം ക്രീഡാതടാകമിതു
നിർവൃതികരങ്ങളിലീവണ്ണം മറ്റൊന്നില്ല
നിർവൃതികരങ്ങളിലീവണ്ണം മറ്റൊന്നില്ല

സാമ്യമകന്നോരുദ്യാനം എത്രയുമഭി-
രാമ്യമിതിനുണ്ടതു നൂനം
സാമ്യമകന്നോരുദ്യാനം എത്രയുമഭി-
രാമ്യമിതിനുണ്ടതു നൂനം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts