പങ്കജാക്ഷൻ
ആവണി ( തിരുവാതിരപ്പാട്ടുകൾ) വോ 1
Pankajaakshan (Aavani (Thiruvathira Pattukal) Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംകെ കൃഷ്ണകുമാർ
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:52.

പങ്കജാക്ഷൻ കടൽ വർണ്ണൻ വാസുദേവൻ ജഗന്നാഥൻ
നാരദാദി മുനിജന വന്ദിതൻ കൃഷ്ണൻ (പങ്കജാക്ഷൻ)
ഭാര്യമാരും പതിനാറായിരത്തെട്ടുമൊരുമിച്ചു
സാന്ദ്രമോതും ദ്വാരകയിൽ വസിക്കും കാലം (ഭാര്യമാരും)
പത്മനാഭനൊരു ദിനം പങ്കജാക്ഷി രുക്മിണിയെ
സാരസ്യമായ് വിളിച്ചങ്ങ് അരുളി ചെയ്തൂ (പത്മനാഭ)

സാരസലോചനേ ബാലേ രുക്മിണി നീ വരികില്ലേ
ചൂതിനായിട്ടിരുന്നാലും വൈകരുതേതും (സാരസ)
ചൂതിനേറ്റം പരിചയമില്ലെനിക്കു ജീവനാഥാ
എങ്കിലും ഞാൻ കളിച്ചീടും ഒന്നു ചൊല്ലേണം (ചൂതിനേറ്റം)
കൈതവാഴിയരുൾ ചെയ്തു രുക്മിണി നീ തോറ്റൂവെങ്കിൽ
ഭൂപധനം നൃപധനം പറഞ്ഞീടേണം (കൈതവാഴി)

കേശവാ നീ തോറ്റൂവെങ്കിൽ അന്ന്യ നാരീ ജനങ്ങളെ
തൊടുകയില്ലിനി മേലിൽ എന്നുരയ്ക്കേണം (കേശവാ)
രുക്മിണി നീ തോറ്റൂവെങ്കിൽ നിൻ അധരം പണയം
വൈകിടാതെ ഇന്നെനിക്കു തരിക വേണം (രുക്മിണി)
വീരവാദം പലകയിൽ ചൂതെടുത്തു തടുക്കയിൽ
വെട്ടുവാനായ് ചുരികയും വെട്ടീടുകയും
പൂമുടികെട്ടഴികയും പുഷ്പ്പജാലം കൊഴികയും
മുല്ലമാല കെട്ടഴിഞ്ഞു നിലത്തു വീണൂ

ഇപ്രകാരമിരുവരും കൈപിടിച്ചു കടാക്ഷിച്ചു
ചിത്തമായ മെത്തതന്നിൽ ശയിച്ചു കൃഷ്ണൻ (ഇപ്രകാര)
പാതിരാത്രിയും കഴിഞ്ഞു കോഴി കൂവുന്നതും കേട്ടു
ഇനിയുള്ള കളി ശേഷം നാളെയാകട്ടേ (പാതിരാത്രി)
ഇനിയുള്ള കളി ശേഷം നാളെയാകട്ടേ (2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts