എന്നെങ്കിലും
സ്നേഹപൂർവ്വം നിനക്കായ്
Ennenkilum (Snehapoorvam Ninakkaay)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആഷിർ വടകര
ഗാനരചനആഷിർ വടകര
ഗായകര്‍ശരത്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 08 2012 05:22:17.
 
എന്നെങ്കിലും എന്റെ സ്നേഹം
എന്നോമലേ നീ അറിയും
അന്നെന്റെ അരികില്‍ ഓടിയെത്താന്‍
എല്ലാം മറന്നൊന്നു കൂട്ടുകൂടാന്‍
ഹൃദയം കൊതിക്കുമെന്നാലും
ഭാവനയില്‍ പോലുമാവില്ലല്ലോ
എന്നെങ്കിലും എന്നെങ്കിലും

അന്നു നിന്‍ അനുരാഗമഴയില്‍ ഞാന്‍
വന്നു നനഞ്ഞു പൂ പോലെ
ആര്‍ദ്രമാം സ്നേഹതിരമാലകള്‍ തമ്മില്‍‌
ആനന്ദസംഗീതസാഗരം തീര്‍ത്തു
എന്നിട്ടുമെന്തേ സഖി നമ്മള്‍
ആരാരുമല്ലാതെ പിരിഞ്ഞു പോയി

(എന്നെങ്കിലും)

ഇന്നു നിന്‍ സ്നേഹത്തിന്‍ പടിവാതിലില്‍
നില്‍ക്കയായി ഞാന്‍ വെറും അന്യനെ പോല്‍
ദൂരെ നിന്നാകിലും ഒരു നോക്കിനാല്‍ ഉള്ളില്‍
ആയിരം സങ്കല്പ ഗോപുരങ്ങള്‍
എന്നാലും എന്റെ മനമാകെ
നിന്നെക്കുറിച്ചുള്ള സ്വപ്നമല്ലേ

(എന്നെങ്കിലും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts