ഇഷ്ടമല്ലെങ്കിലും
സ്നേഹപൂർവ്വം നിനക്കായ്
Ishtamallenkilum (Snehapoorvam Ninakkaay)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആഷിർ വടകര
ഗാനരചനആഷിർ വടകര
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 14:00:58.
 
ഇഷ്ടമല്ലെങ്കിലും ഇഷ്ടമാണെന്നു ഞാന്‍
വെറുതെ കൊതിച്ചോട്ടെ
(ഇഷ്ടമല്ലെങ്കിലും )
ദൂരെയാണെങ്കിലും അരികിലുണ്ടെന്നു ഞാന്‍
വെറുതെ നിനച്ചോട്ടെ (2)

ഏകാന്തമാം നിന്‍ ഓര്‍മ്മയിലെങ്കിലും
വിരുന്നു വരാനായി മോഹിച്ചപ്പോള്‍
മൂകാനുരാഗം ഹൃദയത്തിലേറ്റി ഞാന്‍
സ്നേഹവസന്തവും നോക്കിനിന്നു
നിന്‍ വരവിന്നായി കാലങ്ങളിനിയും
വരും ജന്മവും ഞാന്‍ തേടി വരാം

(ഇഷ്ടമല്ലെങ്കിലും )

ഏതോ കിനാവില്‍ നിന്‍ മുഖം കണ്ടു ഞാന്‍
നിന്‍ വരവോര്‍ത്തു ഞാന്‍ മിഴി തുറന്നു
ഏതോ നിലാവില്‍ കാല്‍സ്വരം കേട്ടു ഞാന്‍
പാതിരാരാവിലും തേടി വന്നു
എത്രയോ രാവുകള്‍ എന്തിനു വേണ്ടി
ഹൃദയനിലാവേ കാത്തിരുന്നു

(ഇഷ്ടമല്ലെങ്കിലും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts