കാമിനീ മണി സഖീ
ശൃംഗാരം
Kaamini Mani Sakhi (Sringaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗാനരചനപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍
രാഗംപൂര്‍വ്വ കാമോദരി
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2013 11:53:37.
കാമിനീമണി സഖീ താവക മുഖമിന്നു
കാമം സ്വിന്നമായതെന്തേ വദ ?
(കാമിനീമണി...)
താമര സബാന്ധവ കിരണമേറ്റു വദനം
താന്തമായ് നിതാന്തം
(താമര...)
തരുണമൃഗനയനേ തവ ലോചനയുഗളം
അരുണതരമായതെന്തേ... ഹന്ത
തരുണീ തവ ദയി തവചനോദിത കോപേന
പരമരുണമായിന്നു

നീലവാരിദ നിഭമാകും തവ കുന്തളം
ബാലേ ലുളിതമായതെന്തേ? വദ
(നീലവാരിദ...)
നവ മലയമാരുത ചലനമതു കൊണ്ടത്രേ
ചാലേ ലുളിതമായിന്നു
(നവ മലയമാരുത...)
കുങ്കുമപങ്കിലമഴിവാനെന്തു കാരണം
കോകിലവാണി തവ കേൾക്ക...
പങ്കജാക്ഷി സാമ്പ്രത ഉത്തരീയകർഷണാൽ
പരിചോടഴിഞ്ഞീതഹോ

മേനി വാടുവാനെന്തു മൂലമെന്നു പറക ?
യാനായാനത്താലത്രേ ബത
(മേനി...)
മാനിനീ നീ ചൊന്നതെല്ലാം സത്യം
ഇനിയും മമ വാചം ശൃണു കിമപി
(മാനിനീ...)
സരസനാം ശ്രീപത്മനാഭനോടു സഹ
സംഭോഗമതിലെന്നിയേ ഇപ്പോൾ
വരതനു തവാധരക്ഷതമായതെങ്ങനെ
നിരുപമാത്ഭുതതരാംഗീ...
നിരുപമാത്ഭുതതരാംഗീ...
നിരുപമാത്ഭുതതരാംഗീ...
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts