എന്നും യമുനാനദിയിൽ
രാധാമാധവം
Ennum Yamunaanadiyil (Radhamadhavam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംവി രമേശ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:47.
 
എന്നും യമുനാനദിയായ് മനം പൊങ്ങും മുരളീരവത്തിൽ
കണ്ണായ് എന്നെ കാക്കും കണ്ണാ മുരളീവർണ്ണാ
(എന്നും യമുനാ...)

ഉണ്ണിക്കരം കവർന്ന വെണ്ണയുമായ് വന്നെൻ
നെഞ്ചിൽ മയില്‍പ്പീലി ചേർത്തു നീ കൊഞ്ചി
ഉണർന്നപ്പോൾ സ്വപ്നമെന്നറിഞ്ഞു ഞാൻ തേങ്ങി
ഉള്ളിൽ നീ ചിരിക്കുമാ മോഹനകൃഷ്ണാ
(എന്നും യമുനാ...)

നാരായണീയത്തിൻ നാദ തരംഗിണി
കൂവളം ചാർത്തിടും പുലർകാലം
പാനയിൽ ജ്ഞാനവും രാഗവും മേളിച്ചു
പാപമകറ്റുന്ന ഗുരുവായൂർ
കാത്തു ഞാൻ നിൽക്കയായ് വാസുദേവാ
നിന്റെ മാറിലെ കൗസ്തുഭം കണ്ടു തൊഴാൻ
പാടുവാൻ വന്നു ഞാൻ നാരായണാ
നിന്റെ നട തുറന്നാൽ സർവം ഗീതമയം
(എന്നും യമുനാ...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts