സന്നികൃഷ്ടാബ്ധി
വള്ളത്തോൾ കവിതകൾ
Sannikrishtaabdhi (Vallathol Kavithakal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപരമ്പരാഗതം
ഗാനരചനവള്ളത്തോൾ നാരായണമേനോൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:43.

സന്നികൃഷ്ടാബ്ധി തന്‍ ഗംഭീര ശൈലിയും
സഹ്യഗിരി തന്‍ അടിയുറപ്പും
ഗോകര്‍ണ്ണക്ഷേത്രത്തിന്‍ നിര്‍വൃതി ഹൃത്വവും
ശ്രീകന്യാമാതിന്‍ പ്രസന്നതയും

ഗംഗ പോലുള്ള പേരാറ്റിന്‍ വിശുദ്ധിയും
തെങ്ങിളം കായ്നീരിന്‍ മാധുര്യവും
ചന്ദനൈലാലവംഗാദി വസ്തുക്കള്‍ തന്‍
നന്ദിതഘ്രാണമാം തൂമണവും

സംസ്കൃത ഭാഷ തന്‍ സ്വാഭാവികൌജസ്സും
സാക്ഷാല്‍ തമിഴിന്റെ സൗന്ദര്യവും
ഒത്തുചേര്‍ന്നുള്ളൊരു ഭാഷയാണെന്‍ ഭാഷ
മത്താടിക്കൊള്‍കഭിമാനമേ നീ

മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേല്‍ അമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്

മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ
അമ്മ താന്‍ തന്നെ പകര്‍ന്നു തരുമ്പോഴേ
നമ്മള്‍ക്കമൃതും അമൃതായ് തോന്നൂ .....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts