ഒരു പാനപാത്രം
സജ്‌നി
Oru Paanapaathram (Sajnee)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഷഹബാസ് അമൻ
ഗാനരചനഡി സന്തോഷ്
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:37.

ഒരു പാനപാത്രം നിറയെ വിഷാദം
അനുദിനം എന്നില്‍ പകര്‍ന്നാലും.. (ഒരു പാനപാത്രം.. )
ഒരു തരി മധുരം എനിക്കായ് കരുതിയ
ജീവിതമേ നിന്നെ സ്നേഹിപ്പൂ ഞാന്‍..
ജീവിതമേ നിന്നെ സ്നേഹിപ്പൂ ഞാന്‍...
(ഒരു പാനപാത്രം.. )

ഒരു കടലോളം കൂരിരുള്‍ കൊണ്ടെന്‍
ഹൃദയാകാശം മറച്ചാലും.. (ഒരു കടലോളം.. )
ഒരു നിറചന്ദ്രിക എനിക്കായ് കൊളുത്തിയ
ജീവിതമേ നിന്നെ സ്നേഹിപ്പൂ ഞാന്‍..
ജീവിതമേ നിന്നെ സ്നേഹിപ്പൂ ഞാന്‍...

ഒരു ശിശിരത്തിന്‍ വിരലുകളാല്‍ എന്‍
തളിരുകള്‍ നുള്ളി എടുത്താലും.. (ഒരു ശിശിരത്തിന്‍.. )
ഒരു പ്രേമപുഷ്പം എനിക്കായ് വിടര്‍ത്തിയ
ജീവിതമേ നിന്നെ സ്നേഹിപ്പൂ ഞാന്‍..
ജീവിതമേ നിന്നെ സ്നേഹിപ്പൂ ഞാന്‍...
(ഒരു പാനപാത്രം... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts