വെള്ളിളം കാട്ടിലൊളിച്ചു
യാഗശാല
Vellilam Kaattilolichu (Yaagashaala)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനഎസ് എല്‍ പുരം സദാനന്ദന്‍
ഗായകര്‍കവിയൂർ പൊന്നമ്മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:31.
വെള്ളിലംകാട്ടില്‍ ഒളിച്ചു കളിക്കുവാന്‍
എന്നും വരുന്നൊരു പൂങ്കാറ്റേ..
എന്നും വരുന്നൊരു പൂങ്കാറ്റേ... (വെള്ളിലംകാട്ടില്‍.. )
മാനത്തിരിക്കണ മൈലാഞ്ചിപ്പെണ്ണിന്റെ
പൂത്താലി കട്ടതു നീയല്ലേ..
പൂത്താലി കട്ടതു നീയല്ലേ... (മാനത്തിരിക്കണ.. )
(വെള്ളിലംകാട്ടില്‍.. )

കൊട്ടും കുരവയും കേട്ടപ്പോള്‍
വാര്‍മഴവില്ലിന്റെ താലി കെട്ടി.. (കൊട്ടും.. )
ഒത്തിരി കണ്ണുനീര്‍ പന്തലില്‍ വീണത്‌
പുത്തന്‍ ചെറുക്കന്‍ അറിഞ്ഞില്ല...
പുത്തന്‍ ചെറുക്കന്‍ അറിഞ്ഞില്ല...

വെള്ളിലംകാട്ടില്‍ ഒളിച്ചു കളിക്കുവാന്‍
എന്നും വരുന്നൊരു പൂങ്കാറ്റേ..
എന്നും വരുന്നൊരു പൂങ്കാറ്റേ...

കണ്ണീര്‍ തുടയ്ക്കുവാന്‍ ചെന്നു നീയേ
താലിയും പൊട്ടിച്ചു പോന്നു നീയേ.. (കണ്ണീര്‍.. )
വന്നവരെല്ലാം വിളറി നിന്നു
നിന്നവരെല്ലാം പകച്ചു പോയി..
നിന്നവരെല്ലാം പകച്ചു പോയി..

വെള്ളിലംകാട്ടില്‍ ഒളിച്ചു കളിക്കുവാന്‍
എന്നും വരുന്നൊരു പൂങ്കാറ്റേ..
എന്നും വരുന്നൊരു പൂങ്കാറ്റേ...

നാളെ വെളുപ്പിന് നീ വരുമ്പോള്‍
നാഴൂരി പൂമ്പൊടി നീ തരുമ്പോള്‍
ആരോടുമീ കഥ ചോല്ലുകില്ലാ
നിന്നെ ഞാനിന്നും മറക്കുകില്ലാ.. (നാളെ.. )
നിന്നെ ഞാനിന്നും മറക്കുകില്ലാ..
നിന്നെ ഞാനിന്നും മറക്കുകില്ലാ...

വെള്ളിലംകാട്ടില്‍ ഒളിച്ചു കളിക്കുവാന്‍
എന്നും വരുന്നൊരു പൂങ്കാറ്റേ..
എന്നും വരുന്നൊരു പൂങ്കാറ്റേ....





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts