രാഗം ചൊടിയിണയില്‍
സ്വീറ്റ് മെലഡീസ് 3
Raagam Chodiyinayil (Sweet Melodies Vol III)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:33.
 രാഗം ... ചൊടിയിണയില്‍
ദാഹം ... മിഴിയിണയില്‍
അതിമധുരം നിന്‍ മധുമൊഴിയില്‍
അമൃതകണം നിന്‍ അകതളിരില്‍
എന്നെ തേടുന്നുവോ (രാഗം )

ശാലീനമാം നിന്‍ ചിരി കണ്ടു നില്‍ക്കാന്‍
ശാരദചന്ദ്രനായ് ഞാന്‍ വന്നു വാനില്‍ (ശാലീന )
മുങ്ങിക്കുളിച്ചും – പൂക്കള്‍ മുടിയില്‍ പതിച്ചും
നാണം നടിച്ചും നീയെന്‍ മുന്നില്‍ വരുമ്പോള്‍
തരളമാം നിന്റെ തരിവളയിളകിയ
താളം കേട്ടൂ വീണ്ടും
(രാഗം )

പ്രാണേശ്വരീ നിന്‍ ഹൃദയത്തില്‍ നിന്നും
പ്രേമസംഗീതമായ് ഞാന്‍ ഒഴുകുന്നു (പ്രാണേശ്വരീ )
പൂക്കള്‍ ചിരിക്കും താലം കയ്യില്‍ എടുത്തും
നാളം വിളങ്ങും ദീപം കണ്ണില്‍ തെളിച്ചും
പ്രണയസങ്കല്‍പ്പ നവവധു ഇവളുടെ
കൂടെപ്പോരാനാരോ
(രാഗം )



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts